ലോക പിയാനോ മത്സരത്തില്‍ നാലാം സ്ഥാനം നേടി ഗിച്ചു ജോയി നാടിന്റെ അഭിമാനമായി
May 10, 2016, 16:44 IST
കുന്നുംകൈ: (www.kasargodvartha.com 10.05.2016) ഇറ്റലിയില്‍ നടന്ന 68 രാജ്യങ്ങള്‍ പങ്കെടുത്ത ലോക പിയാനോ മത്സരത്തില്‍ നാലാം സ്ഥാനം നേടിയ ഗിച്ചു ജോയി നാടിന്റെ അഭിമാനമായി. മെയ് ഒന്‍പതിനും 10ും നടന്ന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തിലാണ് ഗിച്ചു നാലാം സ്ഥാനം കരസ്ഥമാക്കിയത്.
ചൊവ്വാഴ്ചയായിരുന്നു മത്സര ഫലം അറിഞ്ഞത്. മത്സരത്തില്‍ ഒന്നാം സ്ഥാനം ജപ്പാനും രണ്ടാം സ്ഥാനം ജര്‍മനിയും നേടി. മെയ് നാലിനാണ് ഗിച്ചു ജോയ് ഇറ്റലിയിലേക്ക് പുറപ്പെട്ടത്. പ്രശസ്ത പിയാനോ വിദഗ്ദന്‍ കുന്നുംകൈ ജോയിയുടെയും ലിസി ജോയിയുടെയും മകനാണ് ഗിച്ചു.
നിരവധി ആല്‍ബങ്ങളിലും സിനിമകളിലും പിയാനോ വായിച്ചിട്ടുണ്ട്. എറണാകുളം ഡോണ്‍ ബോസ്‌കോയില്‍ പിയാനോ അധ്യാപകനായി ജോലി ചെയ്യുകയാണ് ഈ 17കാരന്‍.
Keywords : Competition, Winner, Championship, Kasaragod, Kanhangad, Gichu, Piano competition.