city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 05/06/2015) പ്രകൃതി നിലനില്‍ക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്‍പിന് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ മരം നട്ടും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയും പരിസ്ഥിതി ദിനാഘോഷങ്ങള്‍ നാടെങ്ങും നടന്നു. നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിലും മറ്റും വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചു.

പരിസ്ഥിതി ഘോഷയാത്രകളും നടന്നു. വിവിധ ക്ലബ്ബുകളും പരിസ്ഥിതി സംഘടനകളും നല്ലൊരു നാളേക്കായ് മരം നട്ടുപിടിപ്പിക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി.

പരിസ്ഥിതി ദിനാഘോഷവും പ്രകൃതിമിത്ര അവാര്‍ഡ് സമര്‍പ്പണവും 

കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ വനം വന്യജീവി വകുപ്പിന്റെ  നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷവും  വൃക്ഷത്തൈ നടലും പ്രകൃതിമിത്ര അവാര്‍ഡ് ദാനവും നടത്തി.  കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടത്തോടെയാണ് പരിസ്ഥിതിദിനാഘോഷം തുടങ്ങിയത്.

കൂട്ടയോട്ടം ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.  ബാബുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ  നിര്‍വ്വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ   അധ്യക്ഷത വഹിച്ചു. കാസര്‍കോട്  നഗരസഭ ചെയര്‍മാന്‍ ടി .ഇ അബ്ദുളള  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  കെ. ജയമാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി , ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് അഡ്വ.  മുംതാസ് ഷുക്കൂര്‍,  വൈസ്പ്രസിഡണ്ട് മൂസ. ബി ചെര്‍ക്കള, വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍  അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്‍ പി പത്മകുമാര്‍, നാരായണന്‍ പെരിയ, ചെങ്കള ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ സുഹറ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഇ.പി രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

പ്രകൃതി സംരക്ഷണവുമായി  ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊതാവൂര്‍  എ യു പി സ്‌കൂള്‍ അധ്യാപകന്‍ കെ.എം അനില്‍കുമാര്‍ (വഴിയോര തണല്‍ മരങ്ങള്‍ നടല്‍), കെ പ്രവീണ്‍കുമാര്‍ തൈക്കടപ്പുറം  (കടലാമ സംരക്ഷണം), പി.വി ദിനകരന്‍ കടിഞ്ഞിമൂല (കണ്ടല്‍ വനവത്ക്കരണ പ്രവര്‍ത്തകന്‍), കെ.വി കൃഷ്ണപ്രസാദ ്(ഔഷധ സസ്യ പരിപാലനം, വിതരണം), പടോളി രവി പിലിക്കോട്(പടുവളം ദേശീയപാതയോരത്ത് മരം വച്ചു പിടിപ്പിക്കല്‍), രാജന്‍നായര്‍ കുമ്പഡാജെ( പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തകന്‍), എ.വി ഐറിഷ് പനത്തടി(പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തകന്‍), അഡ്വ. മുംതാസ് ഷുക്കൂര്‍( കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ  നേതൃത്വത്തില്‍  ഏറ്റവും കൂടുതല്‍ വനവല്‍ക്കരണങ്ങള്‍ നടത്തി) എന്നിവര്‍  2014 ലെ പ്രകൃതിമിത്ര അവാര്‍ഡ് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ യില്‍ നിന്നും ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ച്  വിനു മൈമൂണ്‍ , ശ്രീജിത്ത് നിലായി എന്നിവരുടെ  പരിസ്ഥിതി സൗഹൃദ ഫോട്ടോ പ്രദര്‍ശനവും  നടന്നു.  തുടര്‍ന്ന് ഗജാനന നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ  നൃത്തശില്‍പം അരങ്ങേറി.  തുടര്‍ന്ന് വിദ്യാര്‍ത്ഥികളും  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കളക്ടറേറ്റ് പരിസരത്ത് വൃക്ഷ്‌ത്തെകള്‍  നട്ടു പിടിപ്പിച്ചു.

എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജില്‍  നാഷണല്‍ സര്‍വീസ് യൂണിറ്റുകള്‍  പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് വേപ്പുമരം നട്ടുപിടിപ്പിച്ചു.  കോളേജ് പ്രിന്‍സിപ്പാള്‍  ഡോ. എന്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കോളേജ്  ക്യാമ്പസ്സില്‍ വനവല്‍ക്കരണത്തിന്റെ ഭാഗമായി  നൂറോളം  വേപ്പുമരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നട്ടു. വേപ്പിന്റെ ഔഷധ പ്രധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്  വേപ്പിന്‍തൈകള്‍ വിതരണം ചെയ്തു.  എന്റെ വീട്ടില്‍ ഒരു വേപ്പ്  എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ്  ഈ വേപ്പിന്‍ തൈകള്‍  വിതരണം ചെയ്തത്.   വേപ്പു വനവല്‍ക്കരണ പദ്ധതിയ്ക്ക്  എന്‍.എസ്എസ്  പ്രോഗ്രാം ഓഫീസര്‍മാരായ  ഡോ. കെ.പി  വിപിന്‍ ചന്ദ്രന്‍, പ്രൊഫ, ഡി.എ ഗണേശന്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ എം പ്രവീണ്‍കുമാര്‍,   കെ.ആര്‍ രേഷ്മ, ആര്‍. ആനന്ദ്. ടി.ആര്‍ അര്‍ജ്ജുന്‍, ലക്ഷ്മി സുകുമാരന്‍, അഖിലേഷ് ബാബു,  എ.പി..വിജിത്,  കെ.ടി ദര്‍ശന, അമല്‍ എസ് നായര്‍, അര്‍ജ്ജുന്‍ ദനേശ്, എ.വി പ്രജിത്, അഖില്‍ തോമസ്, വിഷ്ണുപ്രസാദ്,  പി.എസ് അജ്ഞു വര്‍ഗ്ഗീസ്, ഹാഷിം ടി.എസ്, ഷൈബി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയുടെയും നവജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം  ആഘോഷിച്ചു. പി. മഹിമ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് പ്രസിഡണ്ട് സുജിത്ത് , സെക്രട്ടറി എം. മനോജ്, എം ശ്രീജിത്ത്് എന്നിവര്‍ സംസാരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന  ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ് വൃക്ഷത്തൈ നട്ടു.  പൊന്‍പുലരി അംഗങ്ങളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂറും വൃക്ഷത്തൈകള്‍ നട്ടു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊന്‍പുലരി അംഗങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടു.


ഹരിതരാഷ്ട്രീയം വരുംതലമുറയ്ക്ക് അനിവാര്യം

പെരിയ: കാസര്‍കോട് കേന്ദ്ര സര്‍വകലാശാല ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി നിയമങ്ങളും പാരിസ്ഥിതിക അവബോധവും സമന്വയിപ്പിച്ചുവേണം സുസ്ഥിര വികസനം നടപ്പില്‍ വരുത്തേണ്ടതെന്നും, അധികാര വികേന്ദ്രീകരണ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം വേണ്ടത്ര വിജയം കൈവരിച്ചിട്ടില്ല- ഉദ്ഘാടന വേളയില്‍ കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. ഡോ. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഹരിത രാഷ്ട്രീയത്തിന്റെ ആവശ്യകത വരും തലമുറയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ടി.വി രാജേന്ദ്രന്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെ ആവശ്യത്തിനു മാത്രം വരുംതലമുറയെ ഓര്‍മിപ്പിച്ചുകൊണ്ട് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. തുളസീധരന്‍, ഡീന്‍, ബയോളജിക്കല്‍ സയന്‍സ് അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു.

പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍, ഡോ. ജോസഫ് കോയിപ്പള്ളി, ഡോ. കെ. രാജീവന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അനിമല്‍ സയന്‍സ് വിഭാഗം മേധാവി പി.എ സിനു സ്വാഗതവും സ്റ്റുഡന്‍സ് കൗണ്‍സില്‍ സെക്രട്ടറി പ്രശാന്ത് ബെല്ലുല്ലായ നന്ദിയും പറഞ്ഞു. ചടങ്ങിനും ശേഷം വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു.

ബാറടുക്ക ഹിദായത്ത് നഗര്‍

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബാറടുക്ക ഹിദായത്ത് നഗര്‍ ബദരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖത്തീബ് അംജദി ഉസ്താദ് മരം നടുന്നു.

നാളേയ്ക്കായ് ഒരു മരം നടൂ... ബോധവല്‍ക്കരണവുമായി സഅദിയ്യ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ ബോധവത്ക്കരണം ജനശ്രദ്ധ പിടിച്ചുപറ്റി. നാളേയ്‌ക്കൊരു തണലലൊരുക്കാന്‍ നിങ്ങള്‍ ഒരു മരം നട്ട് പിടിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സഅദിയ്യ വിദ്യാര്‍ത്ഥികള്‍ നഗരത്തിലെത്തിയത്.

മഴകുറയുന്നതിന്റെയും ആഗോളതാപനത്തിന്റെയും കാരണങ്ങള്‍ പറഞ്ഞും മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും നടന്ന പരിപാടിക്ക് സ്‌കൂളിലെ ഇക്കോ ക്ലബാണ് നേതൃത്വം നല്‍കിയത്. പ്രധാന നിരത്തുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തി പൊതുജനങ്ങളോട് പരിസ്ഥിതിയെ സംരക്ഷിക്കാനവശ്യപ്പെട്ടു.

ബസ് പ്രസംഗം, ലഘുലേഖാവിതരണം, എന്റെസ്‌കൂള്‍ എനിക്കൊരു മരം, ശുചീകരണം, കൊളാഷ് പ്രദര്‍ശനം, പെയിന്റിംഗ് മത്സരം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. അധ്യാപകരായ അബ്ദുര്‍ റഹ് മാന്‍ എരോല്‍, അബ്ദുല്‍ റശീദ് പള്ളങ്കോട്, അബ്ദുല്‍ ഹക്കീം, പ്രകാശ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


കാക്കി ധരിച്ചെത്തിയ റേഞ്ച് ഓഫീസര്‍ കുട്ടികള്‍ക്ക് കൗതുകമായി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് ഗവ. എല്‍.പി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ വിതരണച്ചടങ്ങിലാണ് റേഞ്ച് ഓഫീസര്‍ ബിജു ഔദ്യോഗിക യൂണിഫോമിലെത്തിയത്. അല്‍പം ഭയത്തോടെയാണ് കുട്ടികള്‍ അദ്ദേഹത്തെ വരവേറ്റതെങ്കിലും മരക്കഥകളിലൂടെയും പാട്ടുകളിലൂടെയും മരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചതോടെ കുട്ടികളുടെ ഭാവം മാറി.

ഓരോ കുട്ടിക്കും വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ട് അദ്ദേഹം പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്‌ററര്‍ കെ.കെ രാഘവന്‍  സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച തൈ നടല്‍ ചടങ്ങ് ഹിദായത്തു സിബിയാന്‍ മദ്രസയില്‍ മദ്രസ പ്രസിഡണ്ട് ഹാരിസ് കടവത്ത് കണ്ടത്തില്‍ പള്ളി സെക്രട്ടറി മഹിന്‍ മാസ്റ്റര്‍, നിസാര്‍ കടവത്ത്, മൂസാ കുവൈത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


എസ്.ഐ.ഒ പരിസ്ഥിതി ദിനാചരണം

പെരിയ: എസ്.ഐ.ഒ പരിസ്ഥിതി ദിനാചരണ ജില്ലാതല ഉദ്ഘാടനം പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ ആലങ്കോലും സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹരീഷും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് നിര്‍വഹിക്കുന്നു. ജില്ലാ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, സെക്രട്ടറി അസ്‌റാര്‍, ഏരിയ കമ്മിറ്റി അംഗം ശിബിലി മേല്‍പറമ്പ് എന്നിവര്‍ സംബന്ധിച്ചു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ഒരു കുട്ടി വനം

സ്‌കൂള്‍ വളപ്പില്‍ ജൈവ വൈവിധ്യങ്ങളുടെ ഒരു കുട്ടി വനം എന്ന ലക്ഷ്യത്തോടെ, ജില്ലാ പഞ്ചായത്തും വനം വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആരണ്യകം പദ്ധതിക്ക് തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍ മരത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. 

ഹെഡ്മിസ്ട്രസ് ഭാരതി ക്ഷേണായി, പിടിഎ പ്രസിഡണ്ട് വി.വി സുകുമാരന്‍, പിടിഎ അംഗം വി.കെ ഗോപാലന്‍ ഹെല്‍ത്ത് അസിസ്റ്റന്റ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


'ആലില' വേപ്പിന്‍ തൈ വിതരണം നടത്തി  

ബേത്തൂര്‍പ്പാറ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനം വകുപ്പിന്റെ സഹകരണത്തോടെ ബേത്തൂര്‍പ്പാറ ഗവ. ഹൈസ്‌കൂളില്‍ നടപ്പിലാക്കുന്ന ആലില പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് 500 വേപ്പിന്‍ തൈ വിതരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം വിജയന്‍, പി.ടി.എ പ്രസിഡണ്ട് കെ മണികണ്ടന്‍, പ്രിന്‍സിപ്പാള്‍ പി. ശശിധരന്‍, ഹെഡ്മാസ്റ്റര്‍ എം ദാമോദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എകെപിഎ) വൃക്ഷത്തൈ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ നിര്‍വഹിക്കുന്നു

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


എസ്.എസ്.എഫ് ബന്തിയോട്

എസ്.എസ്.എഫ് ബന്തിയോട് സെക്ടറിന്റെ വൃക്ഷത്തൈ മീപ്പുഗിരിയിലെ ഹേരൂര്‍ യൂണിറ്റില്‍ ഹേരൂര്‍ സയ്യിദ് സാഹിബ് നട്ടുപിടിപ്പിക്കുന്നു

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


തീരദേശഗ്രാമത്തിന് നാട്ടുമരപ്പച്ചയൊരുക്കാന്‍ അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്‌കൂളിലെ കുട്ടികള്‍

അജാനൂര്‍: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്‌കൂള്‍ലോക പരിസ്ഥിതിദിനം പ്രമാണിച്ച് അജാനൂര്‍ ഗ്രാമത്തിന്റെ വഴിയോരങ്ങളില്‍ 75 നാട്ടുമരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നു. 'നാട്ടുമരപ്പച്ച'എന്ന് പേരിട്ട ഈ പദ്ധതിയില്‍ ഒരുമാസത്തിനകം മാവ്, പ്ലാവ്, പുളി, ഉരുപ്പ്, നെല്ലി, വാക തുടങ്ങിയ നാട്ടുമരങ്ങളാണ് വെച്ച് പിടിപ്പിക്കുന്നത്.

മരങ്ങളുടെ സംരണക്ഷത്തിന് ജൈവവേലിയും സ്‌കൂള്‍ കുട്ടികളുടെ ഗ്രൂപ്പും ഉണ്ടാകും. പരിസ്ഥിതി ദിനാചരണം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണോദ്ഘാടനം കാഞ്ഞങ്ങാട് എ.ബി.സി. സേല്‍സ്‌കോര്‍പറേഷന്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ കെ.പി. മുഹമ്മദ് അന്‍വര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ കഴിഞ്ഞ ആറുവര്‍ഷമായി എന്റെമരം പദ്ധതിയിലൂടെ ലഭിച്ച വൃക്ഷങ്ങള്‍ നന്നായി പരിപാലിച്ച കുട്ടികള്‍ക്ക് ശ്രീകുറുംബ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എ.ആര്‍ രാമകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ജി സജീവന്‍ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി വി. മോഹനന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കെ. മഹേഷ്‌കുമാര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എം.പി.ടി.എ. പ്രസിഡണ്ട് രജനിരാജന്‍, പൂര്‍വവിദ്യാര്‍ത്ഥി സംഘടന ട്രഷറര്‍ എം.എം നാസര്‍, ദയാചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.എം സിദ്ദീഖ്, മുന്‍ ഹെഡ്മാസ്റ്റര്‍ ടി.എം.എ ബഷീര്‍ അഹ്മ്മദ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇന്‍ചാര്‍ജ്ജ് ടി. അബ്ദുല്‍ റഷീദ് സ്വാഗതവും ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ എം.വി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു


ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ സബ് ജഡ്ജ് എന്‍.ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

ജെ.എഫ്.സി.എം സെക്കന്‍ഡ് ടി.എം. സുരേഷ്, ജെ.എഫ്.സി.എം. രാജീവ് വാചാല്‍, മുന്‍സിഫ് പി. ഇന്ദു, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രതിനിധികള്‍, പൊതുജനങ്ങളും കോടതി വളപ്പിലും മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലും വിവിധതരത്തിലുള്ള വൃക്ഷത്തൈകള്‍ നട്ട് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


പരിസ്ഥിതി ദിനത്തില്‍ വേറിട്ട പരിപാടിയുമായി കോട്ടൂര്‍ സ്‌കൂളിലെ കുട്ടികള്‍

മുളിയാര്‍: വേറിട്ട പരിപാടിയുമായി കോട്ടൂര്‍ സ്‌കൂളിലെ കുട്ടികള്‍ പരിസ്ഥിതി ദിനം കൊണ്ടാടി. സുഗതകുമാരി ടീച്ചറുടെ മരത്തിനു സ്തുതി എന്ന കവിത പ്രാര്‍ഥനാ ഗാനമായി ചൊല്ലി ആലില ക്ലബ് അംഗങ്ങള്‍ സ്‌കൂളില്‍ മരം നട്ടു പിടിപ്പിച്ച മുന്‍ മാനേജരും ഹെഡ്മാഷും ആയിരുന്ന കേശവന്‍ മാഷിനെ പ്രതീകമാക്കി മരങ്ങളെ ഹാരാര്‍പ്പണം നടത്തി ആദരിച്ചു.

ചടങ്ങില്‍ കേശവന്‍ മാഷിന്റെ മകന്‍ ഗോവിന്ദ ബള്ളമൂല മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി കണ്‍വീനര്‍ അമോല്‍ പ്രദീപ് അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്നു സുന്ദര്‍ലാല്‍ ബഹുഗുണയെ സ്മരിച്ചു. കുട്ടികള്‍ സ്‌കൂളിനരികിലെ മര മുത്തച്ഛനായ ആലിനെ പ്രദക്ഷിണം ചെയ്ത് കൂട്ടമായി ആലിംഗനം ചെയ്തു.

പിന്നീട് പരിസ്ഥിതി റാലിയും ചിത്രരചനയും നടത്തി. ചടങ്ങിന് ഹെഡ് മിസ്ട്രസ് സുകുമാരി, സന്ധ്യ, രാധ, തുഷാര എന്നിവര്‍ നേതൃത്വം നല്‍കി.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, School, Club, Students, Inauguration,  World  Environment Day. 


പ്രകൃതിയെ സ്‌നേഹിച്ച് നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia