city-gold-ad-for-blogger

ആഗോള പ്രമേഹ നടത്തം സംഘടിപ്പിച്ചു

ഉദുമ: (www.kasargodvartha.com 14/11/2016)  ഉദുമ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തൊടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ 'ആഗോള പ്രമേഹ നടത്തം2016' എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മാദാലി നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിപിന്‍ ജീവിതശൈലീ രോഗങ്ങളെകുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. അധ്യാപ കരായ അയ്യപ്പന്‍, രൂപേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ വി അഷറഫ് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ അഭിരാം നന്ദിയും പറഞ്ഞു.

ആഗോള പ്രമേഹ നടത്തം സംഘടിപ്പിച്ചു

Keywords: Kasaragod, Uduma, GHSS, NSS, Diabetes day, Inauguration, Panchayath President, KA Muhammedhali, world diabetes day marked in GHSS Uduma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia