ലോക എയ്ഡ്‌സ് ദിനാചരണം; ജില്ലയില്‍ വിപുലമായ പരിപാടികള്‍
Nov 11, 2013, 17:06 IST
ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാളെ (നവംബര്‍ 13) രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് ഗവ. നേഴ്‌സിംഗ് സ്‌ക്കൂളില്‍ പ്രബന്ധ, ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. കന്നഡ, മലയാളം ഭാഷകളിലാണ് ജില്ലാതല മത്സരം. പ്രബന്ധ, പെയിന്റിംഗ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന ടീമിനും ക്യാഷ് അവാര്‍ഡ് നല്‍കും. ജില്ലാതലത്തില്‍ വിജയിക്കുന്നവരെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. കന്നഡയില്‍ ജില്ലാതലത്തില്‍ മാത്രമാണ് മത്സരം. നവംബര്‍ 30 ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ പൊതുജനങ്ങള്‍ക്ക് ക്യാന്‍വാസ് പെയിന്റിംഗ് സംഘടിപ്പിക്കും. നവംബര്‍ 30 ന് വൈകീട്ട് കാഞ്ഞങ്ങാട് ടൗണില്‍ ജില്ലാതല റാലിയും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രദര്‍ശനവും സംഘടിപ്പിക്കും. വൈകീട്ട് മെഴുകുതിരി കത്തിക്കല്‍ ചടങ്ങും നടത്തും.

ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് കാസര്‍കോട് പൊതു യോഗം സംഘടിപ്പിക്കും.റെഡ്‌റിബ്ബണ്‍ അണിയല്‍, പോസിറ്റീവ് സ്പീക്കിംഗ് എന്നിവയും സംഘടിപ്പിക്കും. യോഗത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, ജ്യോതിസ് കേന്ദ്രങ്ങള്‍, പി എസ് എച്ച് പ്രോജക്ടുകള്‍, ഹെല്‍പ് ഡെസ്‌ക്ക് എന്നിവയും സഹകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
എ ഡി എം എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി.ഗോപിനാഥ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി എ അബ്ദുള്‍ മജീദ്, ഡോ.ജനാര്‍ദ്ദന നായിക്, ഡോ.എസ് വിജയ, പോലീസ് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ബി ശുഭാവതി, കാസര്‍കോട് ഗവ.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എ ശ്രീനാഥ, സാമൂഹ്യനീതി വകുപ്പ് പ്രോജക്ട് ഓഫീസര്‍ എ നാരായണന്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ടി ജെ ജെയിസണ്‍ തുടങ്ങിയവരും സര്‍ക്കാരേതര സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752