വര്‍ക്ക് ഷോപ്പ് ഉടമ ആള്‍പാര്‍പില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Jan 3, 2013, 15:00 IST

കാസര്‍കോട്: യുവാവിനെ ആള്‍പാര്‍പില്ലാത്ത തറവാട്ടു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്ത തൊട്ടിയില്‍ ഹൗസില്‍ പ്രഭാകരന്‍-രാധ ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (24) ആണ് മരിച്ചത്.
ചട്ടഞ്ചാലിലെ ഓറിയന്റല്‍ വര്‍ക്ക് ഷോപ്പിന്റെ പാര്‍ട്‌റാണ്. ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച ഇയാള്‍ ജോലി സ്ഥലത്ത് പോയിരുന്നില്ല. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: രഞ്ജിത്ത്, സജിത്ത്.
Keywords: Suicide, House, Youth, Chattanchal, General-Hospital, Kasaragod, Kerala, Kerala Vartha, Kerala News.