വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് ശില്‍പശാല നടത്തി
Oct 20, 2016, 09:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/10/2016) പഠന രീതിയിലും വേഗതയിലും വ്യത്യസ്തരായ കുട്ടികളെ കണ്ടെത്തി പഠനത്തിന്റെയും നൈസര്‍ഗീകമായ കഴിവുകളുടെയും പരിപോഷണത്തിന് രക്ഷിതാക്കള്‍ക്ക് ശില്‍പശാല നടത്തി.
പേക്കടം അക്ഷര ഗ്രന്ഥാലയത്തിനെയും തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും നേതൃത്വത്തില്‍ ലെറ്റേഴ്‌സ് യൂത്ത് എംപവര്‍മെന്റ് മൂവ്‌മെന്റിന്റെ സഹകരണത്തോടെ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന തൃക്കരിപ്പൂര്‍ ജി വി എച്ച് എസിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കാണ് ശില്‍പശാല സംഘടിപ്പിച്ചത്.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി ടി എ വൈസ് പ്രസിഡന്റ് യു മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ വി കൃഷ്ണ പ്രസാദ്, കെ ശ്രീനിവാസന്‍, പി വി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ലെറ്റേഴ്‌സ് സംസ്ഥാന അധ്യക്ഷന്‍ ജോസ് ആന്‍ഡ്രുസ് ശിലാപശാലയില്‍ ക്ലാസെടുത്തു.
Keywords: Kasaragod, Kerala, Trikaripur, Student, Talent, Parents, Study, Improvement, GOVT.School, Letters Youth,