city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍ പു­ന­ര­ധി­വാസം: ദേശീ­യ ശില്‍­പ­ശാല 21ന് തു­ടങ്ങും

എന്‍­ഡോ­സള്‍­ഫാന്‍ പു­ന­ര­ധി­വാസം: ദേശീ­യ ശില്‍­പ­ശാല 21ന് തു­ടങ്ങും
കാസര്‍കോ­ട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്ര പുനരധി­വാ­സവും ജൈ­വ പു­ന­രു­ജ്ജീ­വ­നവും ല­ക്ഷ്യ­മാ­ക്കി ദേ­ശീ­യ­ശില്‍­പ­ശാ­ല 21 ന് തു­ട­ങ്ങും. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, എന്‍ പി ആര്‍ പി ഡി എ­ന്നി­വ­യുടെ സം­യു­ക്താ­ഭി­മു­ഖ്യ­ത്തി­ലാ­ണ് 'കോണ്‍­കോ­ഡ് 2012' എ­ന്ന പേ­രില്‍ ­ശില്‍­പ­ശാ­ല ന­ട­ത്തു­ക. വി­ദ്യാ­ന­ഗ­റിലെ ചിന്മയ ഓഡിറ്റോറിയം, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പഞ്ചാ­യത്ത് ഹാള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­യാ­ണ് ശില്‍­പ­ശാല.
ജു­ലൈ 21, 22 തീ­യ്യ­തി­ക­ളില്‍ വിവി­ധ സെ­ക്ഷ­നു­ക­ളാ­യാ­ണ് ശില്‍­പശാ­ല സം­ഘ­ടി­പ്പി­ക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ചാ­ണ്ടി പ­രി­പാടി ഉദ്ഘാടനം ചെ­യ്യും. അക്കാദമിക് സെക്ഷനില്‍ ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് ഡയറക്ടര്‍ പത്മശ്രീ സുനിതാ ന­രാ­യണന്‍ മുഖ്യപ്രഭാഷണം നടത്തും.
കൃഷിമന്ത്രി കെ പി മോഹനന്‍ ശില്‍പ്പശാല രേഖ പ്രകാശനം ചെ­യ്യും. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്‍ ആര്‍ എച്ച് എം 2012 പദ്ധതിയുടെ സമര്‍പ്പണം നടത്തും. എം എല്‍ എ മാരായ എന്‍. എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, പി. ബി അബ്ദുല്‍റസാഖ്, കെ കുഞ്ഞിരാമന്‍ (ഉദുമ), മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അ­ബ്ദുല്ല തു­ട­ങ്ങി­യവര്‍ സംബന്ധിക്കും. പി കരുണാകരന്‍ എം പി അധ്യക്ഷത വഹി­ക്കും.


22 നു രാവിലെ ഒമ്പതുമണിമുതല്‍ സമാന്തര സെക്ഷനുകളുടെ തുടര്‍ച്ച. വൈകുന്നേരം മൂന്നുമണിക്ക് സമാപന സമ്മേളനം പഞ്ചായത്ത് സാമുഹ്യ­ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി കെ പി മോഹനന്‍ കാസര്‍കോട് പ്രഖ്യാപന രേഖ ഏറ്റുവാങ്ങും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. ലേഖന മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി സമ്മാനദാനം നിര്‍വ്വഹിക്കും.

എന്‍­ഡോ­സള്‍­ഫാ­ന് ഇ­ര­യാ­യ­വ­രു­ടെ ഭാ­വി പ­രി­പാ­ടി­കള്‍­ക്ക് വ്യ­ക്തമാ­യ രൂ­പരേ­ഖ ത­യ്യാ­റാ­ക്കു­കയും വിവി­ധ പു­ന­ര­ധിവാ­സ പ­രി­പാ­ടി­ക­ളു­ടെ ഏ­കീ­ക­ര­ണ­വു­മാ­ണ് ശില്‍­പ­ശാ­ല­യു­ടെ ല­ക്ഷ്യ­മെ­ന്ന് സം­ഘാ­ട­ക സ­മി­തി ചെ­യര്‍­മാന്‍ പി. ക­രു­ണാ­കരന്‍ എം.പി വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

വാര്‍ത്താസമ്മേളന­ത്തില്‍ എം.പി പി. ക­രു­ണാ­ക­ര­നോ­ടൊപ്പം ജില്ലാ പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കു­ഞ്ഞാമു ഹാജി, പ്രമീള സി നായ്ക്ക് എന്നി­വരും സം­ബ­ന്ധിച്ചു.

Keywords:  Endosulfan-victim, Kasaragod, Press meet, P.Karunakaran-MP


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia