Rescued | ദേശീയപാത നിർമാണത്തിനിടെ മയിച്ച വീരമല കുന്നിടിഞ്ഞ് മണ്ണിനടിയിലായ 2 തൊഴിലാളികളെ രക്ഷപ്പെടുത്തി
Apr 29, 2024, 19:36 IST
ഭിത്തി നിർമിക്കുന്നതിനായി കമ്പി കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം
ചെറുവത്തൂർ: (KasaragodVartha) ദേശീയപാത നിർമാണത്തിനിടെ മയിച്ച വീരമലകുന്നിടിഞ്ഞ് മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സ്വദേശി സദ്ദാം ഹുസൈൻ (27), ലിറ്റോ (19) എന്നിവരെയാണ് മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ഇവരെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാത നിർമാണ പ്രവൃത്തിക്കായി കുന്നിടിച്ചിരുന്നു. ഇതിന് സമീപം ഭിത്തി നിർമിക്കുന്നതിനായി കമ്പി കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും തൊഴിലാളികളുടെ മുകളിൽ കുന്നിടിഞ്ഞ് വീണ് മണ്ണിനടിയിലായത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് വന്നതെന്ന് ആക്ഷേപമുണ്ട്.