city-gold-ad-for-blogger

തൊഴിലാളികളുടെ പണിമുടക്ക് ഹര്‍ത്താലായി മാറി

കാസര്‍കോട്: (www.kasargodvartha.com 02/09/2015) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ അടങ്ങുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലായി മാറി. ഏതാനും സ്വകാര്യവാഹങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. തുറന്ന ഏതാനും ഓഫീസുകളില്‍ ഹാജര്‍നില വളരെ കുറവാണ്.

പണിമുടക്ക് നേരിടുന്നതിനായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരാര്‍ തൊഴിലാളികളും മറ്റും ഓഫീസിലെത്തിയെങ്കിലും തുറക്കാത്തതിനാല്‍ പലരും തിരിച്ചുപോയി. ട്രെയിന്‍ ഗതാഗതം മാത്രമായിരുന്നു പൊതുജനങ്ങള്‍ക്ക് ആശ്രയം. റെയില്‍വേ സ്റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താനായി വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. എവിടെയും അനിഷ്ട സംഭവങ്ങളുള്ളതായി റിപോര്‍ട്ടില്ല. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ്. എന്നിവയാണു പണി മുടക്കിന് നേതൃത്വം നല്‍കുന്നത്. എല്ലാസ്ഥലങ്ങളിലും പണിമുടക്കിയ ജീവനക്കാര്‍ വാഹനങ്ങള്‍ തടഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്ഥംഭിച്ചു. എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. അക്രമം തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ പണിമുടക്ക് ഹര്‍ത്താലായി മാറി

തൊഴിലാളികളുടെ പണിമുടക്ക് ഹര്‍ത്താലായി മാറി


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia