എഫ് സി ഐ ഗോഡൗണില്‍ അരിയിറക്കിയ തൊഴിലാളികള്‍ക്ക് പനിയും തളര്‍ചയുമെന്ന് പരാതി; 'ബന്ധുക്കള്‍ക്കും ആരോഗ്യ പ്രശ്‌നം'
Jul 31, 2021, 16:01 IST
നീലേശ്വരം: (www.kasargodvartha.com 31.07.2021) എഫ് സി ഐ ഗോഡൗണില്‍ ജൂലൈ 26 ന് എത്തിയ വാഗണില്‍ നിന്നും അരി ഇറക്കിയ തൊഴിലാളികള്‍ക്കിടയില്‍ പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വ്യാപിക്കുന്നതായി പരാതി. ആകെയുള്ള നൂറോളം തൊഴിലാളികളില്‍ നാല്‍പതോളം പേര്‍ക്കും പനി, തലവേദന, ഛര്‍ദി, കഠിനമായ ശരീരവേദന എന്നിവ അനുഭവപ്പെട്ടതായി പറയുന്നു.
ബന്ധുക്കളിലേക്കും രോഗം വ്യാപിച്ചതായും ഇതോടെ ആശങ്കയിലായി കോവിഡ് ആണെന്ന് കരുതി പരിശോധനയ്ക്ക് വിധേയമായെങ്കിലും കോവിഡില്ലെന്ന് സ്ഥിരീകരിച്ചതായി തൊഴിലാളികള്‍ പറയുന്നു.
നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വല്ല വസ്തുക്കളും കടത്തിയ വാഗണിലാണോ അരി കൊണ്ടുവന്നതെന്നും, അതല്ല തൊഴിലാളികള്‍ കുടിക്കുന്ന വെള്ളത്തിലോ മറ്റുപ്രശ്‌നമുള്ളതാണോയെന്നും വൈറസ് ബാധയാണോ എന്നും സംശയിക്കുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും കാര്യമായി പരിഗണിച്ചില്ലെന്നും യൂനിയന്‍ നേതൃത്വത്തിനും ഇതേ മനോഭാവമാണെന്നും തൊഴിലാളികളില്‍ ചിലര്‍ പറയുന്നു. ഇതുസംബന്ധിച്ച് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Keywords: news, Worker, work, FCI, case, complaint, Rice, Food, Body, Things, water, COVID-19, Construction -workers-union, Nileshwaram, kasaragod, Workers at FCI godown complained of fever and malaise.
< !- START disable copy paste -->