Electric Shock | വിവാഹ ചടങ്ങിന് ശേഷം പന്തൽ അഴിക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
Updated: Dec 27, 2024, 16:34 IST
Photo Credit: Facebook/ Kerala State Electricity Board
● കർണാടക ബാഗൽകോട്ട് മുണ്ടറായി ബാഗെവാടിയിലെ രാമണ്ണയുടെ മകൻ പ്രമോദ് (27) ആണ് മരിച്ചത്.
● ഉടൻ തന്നെ മാലിക് ദിനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
● കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കാസർകോട്: (KasargodVartha) വിവാഹ ചടങ്ങിന് ശേഷം പന്തൽ അഴിക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കർണാടക ബാഗൽകോട്ട് മുണ്ടറായി ബാഗെവാടിയിലെ രാമണ്ണയുടെ മകൻ പ്രമോദ് (27) ആണ് മരിച്ചത്.
തളങ്കര തെരുവത്ത് ഗോൾഡൻ ബേകറിക്ക് സമീപം എ ജി ഫിറോസിന്റെ വീട്ടിൽ നടന്ന വിവാഹത്തിന്റെ പന്തൽ അഴിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. പന്തലിന്റെ തൂണുകൾ അഴിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ തട്ടുകയും പ്രമോദിന് ഷോകേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ മാലിക് ദിനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#ElectricShock #Kasargod #WorkerDeath #Accident #Investigation #Wedding