city-gold-ad-for-blogger

Obituary | തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ തൊഴിലാളി മരിച്ചു ​​​​​​​

worker died after being stung by wasp
Photo: Arranged

ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 

ചിറ്റാരിക്കാൽ: (KasargodVartha) തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പാലാവയൽ തയ്യേനിയിലെ വേളു ഹൗസിൽ ജോസഫിന്റെ മകൻ സണ്ണി ജോസഫ് (62) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് മറ്റു തൊഴിലാളികൾക്കൊപ്പം പറമ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കെ സണ്ണി ജോസഫിന് തൊട്ട് അടുത്ത കടന്നൽ കൂടിളകി കുത്തേൽക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് തിങ്കളാഴ്ച പുലർച്ചെ  മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ഷെർലി.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia