കാമുകനോടൊപ്പം ഒളിച്ചോടിയ രണ്ടാംഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
Feb 6, 2017, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2017) കാമുകനോടൊപ്പം ഒളിച്ചോടിയ രണ്ടാംഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച ഗള്‍ഫുകാരനായ ഭര്‍ത്താവിനെ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞി(37)യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ്കുഞ്ഞിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസ്സ് നടത്തുന്ന മുഹമ്മദ് കുഞ്ഞിയുടെ രണ്ടാം ഭാര്യ ബിസിനസ്സ് പങ്കാളിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി ഭാര്യയോടൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മുഹമ്മദ് കുഞ്ഞിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
ഇതേ സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസും കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് നേരത്തെ തന്നെ എല്ലാ വിമാനത്താവളങ്ങളിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷാര്‍ജയില്‍ നിന്നും ജയില്‍ മോചിതനായ ശേഷം നാട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ മുഹമ്മദ് കുഞ്ഞിയെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: കാമുകനൊപ്പം ഒളിച്ചോടിയ രണ്ടാംഭാര്യയുടെ നഗ്‌നരംഗങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി കൊച്ചിയില്‍ പിടിയില്‍
Keywords: Kasaragod, Kerala, Kanhangad, Love, husband, arrest, Women's video, Police, complaint, Jail, Hosdurg, Airport,Muhammad Kunhi, Women's video clip spreads in whatsapp; Husband arrested