city-gold-ad-for-blogger

ധനകാര്യ സ്ഥാപനത്തിലെ യുവതിയുടെ തിരോധാനം: കാമുകന്റെ കൂട്ടുകാരെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/02/2015) ധനകാര്യ സ്ഥാപനത്തിലെ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവിന്റെ കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഷംസീറയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് നീലേശ്വരം സ്വദേശിയായ വിജേഷിന്റെ കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തത്.

ഒരാഴ്ച മുമ്പാണ് ഷംസീറ വിജേഷിനൊപ്പം വീടുവിട്ടത്. ഷംസീറയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസ് കാമുകന്റെ കൂട്ടുകാരെ ചോദ്യം ചെയ്തത്. ഷംസീറ വീടുവിട്ട ദിവസം വിജേഷുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട രണ്ട് യുവതികളടക്കമുള്ളവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ഷംസീറ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപന ഉടമ സച്ചിനെയും, സച്ചിന്റെ തന്നെ ഉടമസ്ഥതയിലുള്ള വസ്ത്രാലയത്തിലെ ജീവനക്കാരിയായ യുവതിയെയും, ഷംസീറയുടെ അയല്‍വാസിയും ഫൈനാന്‍സിലെ തന്നെ ജീവനക്കാരിയുമായ മറ്റൊരു യുവതിയെയും, വിജേഷിന്റെ നീലേശ്വരത്തെയും കല്ലൂരാവിയിലെയും കൂട്ടുകാര്‍ ഉള്‍പെടെയുള്ള മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവരില്‍ നിന്നും ലഭിച്ചത്.

വിജേഷുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവരില്‍ പലരും മൊഴി നല്‍കിയത്. എന്നാല്‍ ഇവരില്‍ പലരും യുവാവുമായി നിരന്തരം ഫോണില്‍  ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു. ഷംസീറയുടെയും വിജേഷിന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്‌ചെയ്ത നിലയിലാണ്. ഇതാണ് പോലീസിനെ കുഴക്കുന്നത്. മാത്രമല്ല സുഹൃത്തുക്കള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികള്‍ ദുരൂഹത ഉയര്‍ത്തുന്നു.

ഇരുവരും കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. ഇതേതുടര്‍ന്ന് കുടക്, മടിക്കേരി ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ധനകാര്യ സ്ഥാപനത്തിലെ യുവതിയുടെ തിരോധാനം: കാമുകന്റെ കൂട്ടുകാരെ ചോദ്യം ചെയ്തു

Keywords : Kasaragod, Kanhangad, Love, Complaint, Police, Investigation, Shamseera. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia