ഭര്‍തൃവീട്ടിലെ ക്രൂര പീഡനത്തെതിരെ കര്‍ശന നടപടിയെടുക്കണം: വനിതാ ലീഗ്
Mar 17, 2015, 10:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/03/2015) കൂളിയങ്കാല്‍ സ്വദേശിയും മൂന്ന് മക്കളുടെ മാതാവുമായ നസിയ (30) യെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു.
ഭര്‍ത്താവ് ഫൈസലും മാതാവും സഹോദരിയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയും ശരീരമാസകലം പഴുപ്പിച്ച ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും കൈയുടെ എല്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തത് അതിനിഷ്ഠൂരമാണ്. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ വനിതാ ലീഗ് പ്രസിഡണ്ട് ഖദീജാ ഹമീദും, സെക്രട്ടറി ടി.കെ. സുമയ്യയും, ട്രഷറര്‍ ഹസീന താജുദ്ദീനും മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords : Kasaragod, Kanhangad, Housewife, Assault, Case, Complaint, Accuse, Women's League, Nasiya.