വനിത ലീഗ് പരിസ്ഥിതി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
Jun 15, 2015, 11:46 IST
കസാര്‍കോട്: (www.kasargodvartha.com 15/06/2015) മുസ്ലിം ലീഗ് പരിസ്ഥിതി വാരാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബിനികളെ പരിസ്ഥിതി സൗഹൃദ ജീവിത ചര്യയിലേക്ക് വഴിനടത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Keywords: Women's League, Muslim league, Ecology, Class, Kaaragod, Kerala, Women's League: Environment friendly program.
Advertisement:
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. രമേഷ് കാവില്‍ ക്ലാസെടുത്തു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, നഗസരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആഇശത്ത് താഹിറ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കുഞ്ഞാമത് പുഞ്ചാവി തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി അഡ്വ. നൂര്‍ബിന റഷീദ് സ്വാഗതവും ട്രഷറര്‍ ഖദീജ കുട്ടൂര്‍ നന്ദിയും പറഞ്ഞു.
Keywords: Women's League, Muslim league, Ecology, Class, Kaaragod, Kerala, Women's League: Environment friendly program.