കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു
Sep 21, 2017, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 21/09/2017) കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. ഉദുമ പാലക്കുന്ന് സ്വദേശിനിയായ യുവതിയുടെ മാലയാണ് ബസ് യാത്രക്കിടെ അപഹരിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പാലക്കുന്നില്‍ നിന്ന് യുവതി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കയറുകയായിരുന്നു.
ബസ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുന്നതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്. യുവതി ബഹളം വെച്ചതോടെ ബസ് കുറച്ചുനേരം നിര്‍ത്തിയിടുകയും യാത്രക്കാരെ പരിശോധിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഈ ബസില്‍ രാവിലെ നല്ല തിരക്കുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് യുവതിയുടെ മാല തട്ടിയെടുത്ത ആള്‍ ഇടയ്ക്ക് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി സ്ഥലം വിട്ടതാകാമെന്നാണ് കരുതുന്നത്.
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ ബസുകളില്‍ ഇപ്പോള്‍ തിരക്കും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ബസുകള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. മാല നഷ്ടമായ യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, KSRTC Bus, Gold Chain, Temple, Woman, Police, Complaint, News, Women's gold chain stolen in KSRTC bus.