അന്താരാഷ്ട്രാ വനിതാദിനാചരണവും കുടുംബസംഗമവും നടത്തി
Mar 8, 2013, 20:10 IST
നീലേശ്വരം: പാന്‍ടെകിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശിയ വനിതാ ദിനാചരണം മുനിസിപല്‍ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി ഉല്‍ഘാടനം ചെയ്തു. പാന്‍ടെക് നടത്തി വരുന്ന സുരക്ഷാ പ്രോജക്ട്, ചൈല്‍ഡ് ലൈന്‍ പ്രോജക്ട്, ടി.ബി പ്രോജക്ട്, പി.പി.ടി.ടി.സി, ഹോംനേഴ്‌സിംഗ് സര്‍വീസ്, ഷോര്‍ട്ടേം കോഴ്‌സ്, എന്നിവയിലെ പ്രവര്‍ത്തകരുടെ കുടുംബസംഗമം ജില്ലാ കലക്ടര്‍ മുഹമ്മദ് സാഗീര്‍ ഉല്‍ഘാടനം ചെ.യ്തു.
ചടങ്ങില്‍ ജില്ലയില്‍ മികച്ച നിലയില്‍ സാമൂഹിക സേവനം നടത്തിയ സി.എച്ച്. സുബൈദയ്ക്ക് ഐ.എ.ഇ.ഡബ്ല്യു.പി ഏര്‍പ്പെടുത്തിയ എ.ഹമിദ് ഹാജി എന്‍ഡോവ്‌മെന്റ് സമാധാന പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ സമ്മാനിച്ചു. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
ഇതോടൊപ്പം വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച ശ്രീലതാ ശ്രീനിവാസന്‍(ചൈല്‍ഡ് ലൈന്‍), കെ. തമ്പായി (ഹോംനേഴ്‌സ്), എ.സി. വിശാല(പി.പി.ടി.ടി.സി), അജിത, രമണി, ശോഭ, രജ്ഞിനി ദേവി, ശ്രീജ, സുനന്ദ, ബിന്ദുമോള്‍ (എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം) എന്നി വനിതകളെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആദരിച്ചു.
വളണ്ടിയര്‍മാരായ വനിതകള്‍ക്ക് പാന്‍ടെക് ഏര്‍പെടുത്തിയ ക്യാഷ് അവാര്‍ഡ് കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടിവ് കെ. ബാലചന്ദ്രന്‍ വിതരണം ചെയ്തു. സ്ത്രീ പ്രബുദ്ധത വിവേകാനന്ദന്റെ കാഴ്ചപാടില്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. ടി. സുരേന്ദ്രനാഥ് പ്രഭാഷണം നടത്തി, പാന്‍ടെക്ക് ചെയര്‍മാന്‍ കെ.പി. ഭരതന്‍ അധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളുമുണ്ടായി. എന്‍.പി.സൈനുദ്ദീന്‍ സ്വാഗതവും, സുധാകരന്‍ തയ്യില്‍ നന്ദിയും പറഞ്ഞു.
Keywords: International, Women's day, Programme, Pantech, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News