city-gold-ad-for-blogger

എത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ കഴിയുന്നതായി വനിതാ കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 25.01.2019) വനിതാ കമ്മീഷനില്‍ എത്തുന്ന പരാതികള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ടെന്നും നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന പലകേസുകളും വനിതാകമ്മീഷന്‍ മുഖേന വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിതാ കമ്മീഷനില്‍ പരാതികള്‍ കെട്ടിക്കിടക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ വരെ കമ്മീഷനില്‍ ലഭിച്ചത് 9114 പരാതികളാണ്. അതില്‍ 2048 പരാതികളില്‍ തീര്‍പ്പായി. കാസര്‍കോട് ജില്ലയില്‍ ഏഴു സിറ്റിംഗുകളിലായി 330 പരാതികളാണ് ഡിസംബര്‍ വരെ പരിഗണിച്ചത്. ഇതില്‍ 100 പരാതികള്‍ തീര്‍പ്പായെന്നും ഡോ.ഷാഹിദ കമാല്‍ വ്യക്തമാക്കി.
എത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ കഴിയുന്നതായി വനിതാ കമ്മീഷന്‍

കാസര്‍കോട് കളക്ടറ്റേററ്റില്‍ വെള്ളിയാഴ്ച നടത്തിയ അദാലത്തില്‍ 30 പരാതികള്‍ പരിഗണിച്ചതില്‍ 12 പരാതികള്‍ തീര്‍പ്പായി. ആറു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പു മേധാവികളോടും  റിപ്പോര്‍ട്ട് തേടി. ഒരു പരാതിയില്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് തേടി. രണ്ടു കേസുകളില്‍ കൗണ്‍സിലിങ് നല്‍കും. ഒന്‍പതു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുവാനും തീരുമാനിച്ചു.
വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, എ.ഡി.എം: എന്‍.ദേവീദാസ്, ലീഗല്‍പാനല്‍ അംഗങ്ങള്‍ അഡ്വ:വി.പി ശ്യാമള ദേവി, അഡ്വ.എസ്.എന്‍ സരിത, വനിതാ സെല്‍ എസ് ഐ എം.ജെ എല്‍സമ്മ, സിപിഒ: ബി സുപ്രദ, കൗണ്‍സലര്‍ എസ്.രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ട കേസില്‍ പത്തു മാസം കഴിഞ്ഞിട്ടും കുമ്പള സ്വദേശിയായ എതിര്‍കക്ഷി ജീവനാംശം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഈ കേസില്‍ വനിതാകമ്മീഷന്റെ ഇടപെടലിലൂടെ ഇതുവരെയായി മുടങ്ങിക്കിടന്ന 42,500 രൂപ മൊത്തമായി നല്‍കി. മാത്രമല്ല ഇനി എല്ലാമാസവും 4250 രൂപ വീതം പ്രതിമാസം നല്‍കുവാനും എതിര്‍കക്ഷിയായ ഭര്‍ത്താവ് സമ്മതിച്ചു. കോടതിയില്‍ പരിഗണനയിലുള്ള മറ്റൊരു കേസില്‍ ഫ്ളാറ്റ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പരാതിക്കാരിക്ക് 60,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും വനിതാ കമ്മീഷനില്‍ എതിര്‍കക്ഷി സമ്മതിച്ചു. പരാതിക്കാരി 75,000 രൂപ ആവശ്യപ്പെട്ടിരുന്നതെങ്കിലും 35,000 രൂപ മാത്രം നല്‍കുമെന്നായിരുന്നു എതിര്‍കക്ഷി പറഞ്ഞിരുന്നത്. ഇരുകൂട്ടരെയും വിളിച്ചുവരുത്തി കമ്മീഷന്‍ മുന്നോട്ടുവച്ച 60,000 രൂപ എന്ന തുകയില്‍ ഒത്തുതീര്‍പ്പാകുകയായിരുന്നു. ഇതോടെ കോടതിയിലെ കേസ് പിന്‍വലിക്കുവാനും പരാതിക്കാരി സമ്മതിച്ചു.

വഴി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഇരുകൂട്ടരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി അടുത്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാറിനോട് അദാലത്തിലെത്തിയ കളക്ടര്‍ നിര്‍ദേശിച്ചു. കാരണമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കുമ്പളയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ തിരിച്ചെടുക്കാനും അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനും വനിതാകമ്മീഷന്‍ മുഖേന നടപടിയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Women's commission about Complaints, Kasaragod, News, Mega Adalat.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia