city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍ത്താവിനോടൊപ്പം സംശയകരമായി കണ്ട അധ്യാപികയെ മറ്റൊരധ്യാപിക ചെരിപ്പൂരി അടിച്ചു

ഭര്‍ത്താവിനോടൊപ്പം സംശയകരമായി കണ്ട അധ്യാപികയെ മറ്റൊരധ്യാപിക ചെരിപ്പൂരി അടിച്ചു കാസര്‍കോട്: ഭര്‍ത്താവിനോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ അധ്യാപികയെ കണ്ടതിനെതുടര്‍ന്ന് ഭാര്യയായ മറ്റൊരധ്യാപിക ചെരിപ്പൂരി അടിച്ചു. മുള്ളേരിയയിലാണ് സംഭവം നടന്നത്. മുള്ളേരിയക്കടുത്ത ഒരു സ്­കൂളിലെ അധ്യാപികയെയാണ് സ്­കൂളിന് സമീപം ഹോട്ടല്‍ നടത്തുന്ന മറ്റൊരധ്യാപികയുടെ ഭര്‍ത്താവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്.

ഇവര്‍ തമ്മില്‍ നേരത്തെ രഹസ്യബന്ധം ഉണ്ടായിരുന്നത് സ്­കൂളിലും പി.ടി.എ കമ്മിറ്റിയിലും ചര്‍ചയാകുകയും പ്രശ്‌­നം പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നു. ചെരിപ്പടിയേറ്റ അധ്യാപികയുടെ ഭര്‍ത്താവ് ഗള്‍ഫിലാ­ണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സ്­കൂളിന് മുന്നിലെ ചായക്കടയില്‍ അധ്യാപികയെയും മറ്റൊരധ്യാപികയുടെ ഭര്‍ത്താവായ ഹോട്ടലുടമയെയും വീണ്ടും ഹോട്ടലിനകത്ത് സംശയകരമായ സാഹചര്യത്തില്‍ ഹോട്ടലുടമയുടെ ഭാര്യയായ അധ്യാപിക കണ്ടത്.

ഇതോടെ പ്രകോപിതയായ അധ്യാപിക ഭര്‍ത്താവിന് മുന്നില്‍ വെച്ച് തന്നെ അധ്യാപികയെ ചെരിപ്പൂരി അടിക്കുക­യായിരുന്നു. സംഭവം നാട്ടില്‍ വീണ്ടും ചര്‍ചാ വിഷയമായിരിക്കയാണ്.

Keywords:  Husband, Teachers, Kasaragod, Wife, Mulleria, School, Hotel, PTA, Committee, Kerala, Women teachers quarrel in hotel

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia