വനിതാ നിയന്ത്രിത പോളിംഗ് സ്റ്റേഷനിലേക്ക് വനിതാ ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്യണം
Apr 26, 2016, 09:30 IST
കാസര്‍കോട്:(www.kasargodvartha.com 26.04.2016) ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം പോളിംഗ് സ്റ്റേഷനുകളില്‍ വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകള്‍ (വുമണ്‍ മാനേജ്ഡ് പോളിംഗ് സ്റ്റേഷന്‍) ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കാന്‍ താല്‍പര്യമുളള വനിതാ ജീവനക്കാര്‍ കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി ഫോണില്‍ ബന്ധപ്പെട്ട് ഈ മാസം 28 ന് അഞ്ച് മണിക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.
മാതൃകാ പോളിംഗ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട 30 പോളിംഗ് സ്റ്റേഷനുകളില്‍ 10 എണ്ണമാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളാക്കുന്നത്. നിലവില്‍ പോളിംഗ് നിയമന ഉത്തരവ് ലഭിച്ച വനിതാ ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്യുന്നതിനുളള ഫോണ്‍ നമ്പറുകള്‍: 04994 256294, 04994 256085.
Keywords: Kasaragod, Election 2016, Women, Collectorate, Registration, Poling Station, Collector.