city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ സ്ത്രീകള്‍ ഒട്ടും ബോധവതികളല്ലെന്ന് വനിതാ കമ്മീഷന്‍

കാസര്‍കോട്: സ്ത്രീ പീഡനങ്ങളടക്കമുള്ള കാര്യങ്ങളില്‍ കാസര്‍കോട്ടെ സ്ത്രീകള്‍ ഒട്ടും ബോധവതികളല്ലെന്ന് വനിതാ കമ്മീഷന്‍ ലിസി ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്ടെ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഉപഭോഗ വസ്തുക്കളായി മാത്രമായാണ് അവരെ കാണുന്നത്. ഈ ചിന്ത മാറണമെന്നും കമ്മീഷനംഗം അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കനുകൂലമായ നിരവധി നിയമങ്ങളുണ്ടായിട്ടും അതിനെ കുറിച്ചൊന്നും ആര്‍ക്കും കൂടുതല്‍ കാര്യങ്ങളറിയില്ല. ഇതിന് മാറ്റം വരുത്തുന്നതിനായി വനിതാ കമ്മീഷന്‍ ബോധവത്ക്കരണവും സ്ത്രീ ശാക്തീകരണ പരിപാടികളും സംഘടിപ്പിക്കും.

സെമിനാറും, കോളജ്- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാലയ ജ്യോതി എന്ന പരിപാടികളും വനിതാ കമ്മീഷന്‍ സംഘടിപ്പിക്കും. പഞ്ചായത്ത്-നഗരസഭാ തലങ്ങളില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. കാസര്‍കോട്ടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി തന്നെ കമ്മീഷന്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്.

കാസര്‍കോട്ടെ സ്ത്രീകള്‍ ഒട്ടും ബോധവതികളല്ലെന്ന് വനിതാ കമ്മീഷന്‍രണ്ടു മാസത്തിനുള്ളില്‍ 58 പരാതികളാണ് കമ്മീഷനു മുമ്പാകെ എത്തിയതെന്ന് അവര്‍ പറഞ്ഞു. ഇതില്‍ 23 പരാതികളില്‍ കമ്മീഷന്‍ തീര്‍പ്പുകല്‍പിച്ചു. 16 പരാതികള്‍ മാറ്റിവെച്ചു. പോലീസ് അന്വേഷിച്ച റിപോര്‍ട്ട് നല്‍കുന്നതിനായി ആറ് പരാതികള്‍ പോലീസിന് കൈമാറി. മൂന്ന് എണ്ണം ജാഗ്രതാ സമിതിക്ക് വിട്ടു. ഒരു പരാതി പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു കൈമാറി. മൂന്ന് പരാതികള്‍ ആര്‍.ഡി.ഒയുടെ പരിഗണനയ്ക്കായി നല്‍കിയെന്നും കമ്മീഷനംഗം പറഞ്ഞു.

കുടുംബ പ്രശ്‌നം, ബഹുഭാര്യാത്വം, ഗാര്‍ഹിക ആക്രമം തുടങ്ങിയവയാണ് കമ്മീഷനു മുമ്പാകെ എത്തിയ പ്രധാന പരാതികള്‍. ഡി.എന്‍.എ ടസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം തെളിയിച്ച റിപോര്‍ട്ടിന്റെ ഭാഗമായി കുട്ടിക്ക് വീടും ജീവിത സാഹചര്യവും ഒരുക്കി കൊടുക്കുന്നതില്‍ എതിര്‍ കക്ഷിക്ക് സാധിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ കമ്മീഷന്റെ തീരുമാനം അടുത്ത സിറ്റിംഗില്‍ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read:
16 വയസില്‍ വിവാഹം: സര്‍ക്കാര്‍ സര്‍ക്കുലറിനോട് എതിര്‍പ്പെന്ന് വനിതാ കമ്മീഷന്‍

Keywords:  Woman, Commission siting, Kasaragod, Police, Press meet, Complaint, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia