city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകള്‍ വിദ്യയും സമ്പത്തും നേടണം: വനിതാ കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 24.07.2014) സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ സാമൂഹിക ശാക്തീകരണം അനിവാര്യമാണെന്ന് കേരള വനിതാകമ്മീഷനംഗം ഡോ.ലിസിജോസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്ത്രീകളും നിയമങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ലിസിജോസ്. വിദ്യാഭ്യാസവും സമ്പത്തുമുണ്ടെങ്കിലേ സ്ത്രീകള്‍ക്ക് പുരോഗതി കൈവരിക്കുവാന്‍ കഴിയൂ. പെണ്‍കുട്ടികള്‍ പഠനത്തിന് പ്രാധാന്യം നല്‍കണം. വ്യക്തിത്വ വികസനത്തിനും അവകാശ സംരക്ഷണത്തിനും അറിവുണ്ടാകണം. സ്ത്രീകള്‍ രാഷ്ട്രീയത്തിലും പങ്കാളികളാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയത് സ്ത്രീശാക്തീകരണത്തിന് ഏറെ സഹായകമായിട്ടുണ്ടെന്ന് ലിസി ജോസ് പറഞ്ഞു.

സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കെതിരെ ഓരോ മൂന്നുമിനുട്ടിലും ഒരു കുറ്റകൃത്യം നടക്കുന്നുവെന്നാണ് കണക്ക്. ഓരോ അഞ്ച് മിനുട്ടിലും ഇന്ത്യന്‍ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയാകുന്നു. ഓരോ 29 മിനുട്ടിലും ബലാത്സംഗത്തിനിരയാകുന്നുവെന്നാണ് ക്രൈം റിപ്പോര്‍ട്ട്. ഒരു വര്‍ഷം 6000 സ്ത്രീകളാണ് സ്ത്രീധന പീഡനത്തില്‍ കൊല്ലപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ പോലുളള സാമൂഹികശാക്തീകരണകൂട്ടായ്മകളെ ശക്തിപ്പെടുത്തണമെന്നും വനിതാകമ്മീഷനംഗം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ് അധ്യക്ഷത വഹിച്ചു. ഉദുമഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സി.എച്ച് ആനന്ദ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രവി.പി.വി, കോഹിനൂര്‍ എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.മീര സ്വാഗതവും കാറഡുക്ക അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ മേഴ്‌സി ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ.ജോസ്മാത്യു ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, എസിഡിഎസ് പ്രൊജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്ത്രീകള്‍ വിദ്യയും സമ്പത്തും നേടണം: വനിതാ കമ്മീഷന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia