Died | ഡ്യൂടിക്കിടെ കുഴഞ്ഞ് വീണ വനിതാ ജയില്‍ അസി. സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു
നീലേശ്വരം: (KasargodVartha) ഡ്യൂടിക്കിടെ (Duty) കുഴഞ്ഞുവീണ് (Collapsed) അവശനിലയിലായ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് (Women's Jail Assistant superintendent) ചികിത്സയ്ക്കിടെ മരിച്ചു (Dead).
കണ്ണൂര്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇകെ പ്രിയ (50) (EK Priya) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ (Kannur Govt. Medical College Hospital) ചികിത്സയിലിരിക്കെയായിരുന്നു മരണം.
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പള്ളിക്കരയിലെ ഇല്ലപ്പറമ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തളിപ്പറമ്പിലെ പരേതനായ ഇകെ പരമേശ്വരന്‍ നമ്പൂതിരിയുടെയും (മുന്‍. പ്രിവന്റീവ് ഓഫീസര്‍), സാവിത്രി അന്തര്‍ജനത്തിന്റെയും മകളാണ്.
ഭര്‍ത്താവ്: പി വി എം നാരായണന്‍ നമ്പൂതിരി (പബ്ലിഷര്‍ ട്രഷറര്‍ യോഗക്ഷേമസഭ പള്ളിക്കര ഉപസഭ). മകന്‍: പ്രിയേഷ് (പവന്‍ ഹാന്‍സ്, മുംബൈ). മരുമകള്‍: ഭാഗ്യശ്രീ. സഹോദരന്‍: യജ്ഞശങ്കര്‍.