അജ്ഞാത രോഗം ബാധിച്ച് യുവതി ദുരിതക്കിടക്കയില്‍; തുണയായി കലക്ടര്‍ ഇ ദേവദാസന്‍
Apr 12, 2016, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2016) പള്ളത്തിങ്കാലില്‍ അജ്ഞാതരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഇ ദേവദാസിന്റെ നിര്‍ദ്ദേശാനുസരണം ആശുപത്രിയിലേക്ക് മാറ്റി. പറയംപള്ളം നര്‍ക്കല പട്ടികവര്‍ഗ്ഗ കോളനിയിലെ പരേതനായ മധുവിന്റെ ഭാര്യ ലക്ഷ്മിയെ (35) യാണ് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാ്റ്റിയത്. വിഷു പ്രമാണിച്ച് ഇവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നതിന് കുറ്റിക്കോല്‍ എയുപിഎസ് അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ ആര്‍ സാനുവിന്റ നേതൃത്വത്തിലുള്ള സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിപ്പോള്‍ അടുപ്പിനടുത്ത് നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു.
ഏതാനും ദിവസമായി ലക്ഷ്മി രോഗബാധിതയായിരുന്നതായി അടുത്ത വീട്ടുകാര്‍ പറഞ്ഞു. വിവരം കാസര്‍കോട് ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് കലക്ടര്‍ ലക്ഷ്മിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ട്രൈബല്‍ ഓഫീസര്‍ക്കും കാസര്‍കോട് ഡി എം ഒ യ്ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയെ ബേഡഡുക്ക സി എച്ച് സിയിലും പിന്നീട് കാസര്‍കോട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് പരിയാരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരിന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക വാഹനവും ഏര്‍പ്പാടാക്കിയിരുന്നു.
രോഗബാധിതയായതിനെതുടര്‍ന്ന് ദീര്‍ഘനാളായി ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഭര്‍ത്താവ് മധു മരിച്ചതിനുശേഷം അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്. അമ്മ ലക്ഷ്മി രോഗബാധിതയായതിനെതുടര്‍ന്ന് ബേത്തൂര്‍പ്പാറ ഗവ. ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ ശ്രീലതയെന്ന ധന്യ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇവരുടെ അവസ്ഥയറിഞ്ഞ സേവാഭാരതിയെന്ന സന്നദ്ധസംഘടന ഈ കുടുംബത്തിലെ രണ്ട് കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരുന്നു. ശ്രീലതയും അനുജത്തി നികന്യയും കോഴിക്കോട് സേവാഭാരതിയുടെ ബാലികാ സദനത്തിലാണ് ഇപ്പോള്‍ പഠിക്കുന്നത്.
Keywords: Kasaragod, Pallathingal, District Collector, Lakshmi, Hospital, Kozhikode, Student, School