വിസ സ്റ്റാമ്പിംഗിനായി അയച്ച തപാല്‍ ഉരുപ്പടി ചോദിച്ചെത്തിയ യുവതിക്ക് കേള്‍ക്കേണ്ടിവന്നത് പൂരത്തെറി; നടന്നത് സമരത്തിന്റെ പേരിലുള്ള അവഹേളനം; പോലീസെത്തിയതിനെ തുടര്‍ന്ന് തപാല്‍ കൈമാറാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി
Jun 2, 2018, 17:38 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2018) വിസ സ്റ്റാമ്പിംഗിനായി അയച്ച തപാല്‍ ഉരുപ്പടി ചോദിച്ചെത്തിയ യുവതിക്ക് കേള്‍ക്കേണ്ടിവന്നത് പൂരത്തെറി. തപാല്‍ സമരത്തിന്റെ പേര് പറഞ്ഞാണ് കാസര്‍കോട്ടെ ഹെഡ് പോസ്റ്റോഫീസിലെത്തിയ തപാല്‍ ഉരുപ്പടി നല്‍കാതെ അധികൃതര്‍ യുവതിയെ അവഹേളിച്ചത്. കാസര്‍കോട് തെക്കിലിലെ തബ്ഷീറയ്ക്കാണ് അവഹേളനം നേരിടേണ്ടിവന്നത്. തപാല്‍ സമരത്തിന്റെ പേരില്‍ രണ്ട് തവണ ടിക്കറ്റ് പുതുക്കിയിരുന്നു. ഒടുവില്‍ കമ്പനിയില്‍ നിന്നും നിര്‍ദേശമുണ്ടായതോടെ ജൂണ്‍ നാലിലേക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം 17നാണ് തബ്ഷീറ കുവൈറ്റിലേക്ക് ജോലിയാവശ്യാര്‍ത്ഥം പോകുന്നതിനായി മുംബൈയിലേക്ക് വിസ സ്റ്റാമ്പിംഗിനയച്ചത്. വിസ സ്റ്റാമ്പ് ചെയ്ത് പാസ്‌പോര്‍ട്ടും വിസയും 20 ന് കോഴിക്കോട്ടേക്ക് അയച്ചിരുന്നു. ഇതിന് ശേഷമാണ് സമരത്തിന്റെ പേരില്‍ ഉരുപ്പടി നീക്കം തടസപ്പെട്ടത്. ട്രാക്കിംഗ് സംവിധാനത്തിലൂടെ പരിശോധിച്ചപ്പോഴാണ് തപാല്‍ കോഴിക്കോട്ടെത്തിയതായി വ്യക്തമായത്.
വ്യാഴാഴ്ച കണ്ണൂരിലെത്തിയ തപാല്‍ ശനിയാഴ്ച രാവിലെ കാസര്‍കോട്ടെത്തിയതായി മനസിലാക്കിയാണ് തബ്ഷീറ തപാല്‍ വാങ്ങുന്നതിനായി ഹെഡ് പോസ്റ്റോഫീസിലെത്തിയത്. അപ്പോഴാണ് തപാല്‍ ഓഫീസിലെ ജീവനക്കാരില്‍ നിന്നും കൈപ്പേറിയ അനുഭവം ഉണ്ടായതെന്ന് തബ്ഷീറ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സമരത്തിന്റെ പേരിലായിരുന്നു അധിക്ഷേപം. ജോലിയുടെ കാര്യമാണെന്നും കരുണ കാണിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, പൂരത്തെറിയായിരുന്നു ഉണ്ടായത്. ഇതോടെയാണ് തബ്ഷീറ പോലീസിന്റെ സഹായം തേടിയത്. പോലീസെത്തി പോസ്റ്റ് മാസ്റ്ററുമായി സംസാരിച്ച് പാക്കറ്റ് പൊട്ടിച്ച് തബ്ഷീറയുടെ തപാല്‍ അവര്‍ക്ക് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് തബ്ഷീറയ്ക്ക് കുവൈറ്റിലേക്ക് പോകേണ്ടത്. മെയ് 25 നാണ് ആദ്യം എയര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പിന്നീട് 30 ലേക്ക് പുതുക്കുകയായിരുന്നു. അന്നും തപാല്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ജൂണ്‍ നാലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഓരോ തവണ ടിക്കറ്റ് പുതുക്കുമ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ആയി 1100 രൂപയും യാത്രാനിരക്കിന്റെ അധിക തുകയും നല്‍കേണ്ട അവസ്ഥയായിരുന്നുവെന്നും തബ്ഷീറ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->

Keywords: Kerala, kasaragod, news, kuwait, Post Office, Mumbai, Police, Strike, Women faced misbehaving from Head post office due to postal strike