സ്വര്‍ണവും പണവുമായി യുവതി വീടുവിട്ടത് ട്രാന്‍സ്‌ജെന്ററിന്റെ കൂടെ
May 23, 2018, 19:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2018) സ്വര്‍ണവും പണവുമായി യുവതി വീടുവിട്ടത് ട്രാന്‍സ്‌ജെന്ററിന്റെ കൂടെ. 12 പവന്‍ സ്വര്‍ണാഭരണവും അഞ്ചുലക്ഷം രൂപയുമായി മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ പോയത് ട്രാന്‍സ്‌ജെന്ററിന്റെ കൂടെ. കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫൈനാന്‍സ് ഉടമയും ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സന്തോഷിന്റെ ഭാര്യ യോഗിത (34) ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീടുവിട്ടത്.
ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് യോഗിത വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് അലമാരയില്‍ നിന്ന് 12 പവനും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പത്ത് വയസുള്ള മകളെ വീട്ടിലാക്കിയാണ് യോഗിത പോയത്.
ഇതേ തുടര്‍ന്ന് സന്തോഷ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരിന്നതിനിടയിലാണ് ട്രാന്‍സ്‌ജെന്ററായ ജംഷീര്‍ എന്ന യുവാവിനെയും കാണാനില്ലെന്ന് മനസിലായത്. ജംഷീര്‍ വളരെക്കാലമായി യോഗിതയുമായി അടുത്ത പരിചയത്തിലാണത്രെ.
യോഗിതയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍സെല്‍ വഴി പരിശോധിച്ചപ്പോള്‍ ബേക്കല്‍ പള്ളിക്കര ടവറില്‍ വെച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം യോഗിതക്ക് ഗുജറാത്തില്‍ ബന്ധുക്കളുള്ളതിനാല്‍ ഗുജറാത്തിലേക്ക് പോയിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരുന്നുണ്ട്. അതേസമയം ഗുജറാത്ത് പരിധിയില്‍ ഫോണ്‍ ഓണ്‍ ചെയ്തിരുന്നുവെന്നും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Gold, Cash, Missing, Youth, Women eloped with transgender.