city-gold-ad-for-blogger

ഉദുമയില്‍ ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഭര്‍തൃമതി കാറിടിച്ച് മരിച്ചു

ഉദുമ: (www.kasargodvartha.com 27.04.2016) ഉദുമയില്‍ ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക്
നടന്നുപോവുകയായിരുന്ന ഭര്‍തൃമതി കാറിടിച്ച് മരിച്ചു. ഉദുമ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സ്വകാര്യ ബസ് ഡ്രൈവറായ രവിയുടെ ഭാര്യ സരള (40)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ ഉദുമ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം.
ഉദുമയില്‍ ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഭര്‍തൃമതി കാറിടിച്ച് മരിച്ചു

ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കാസര്‍കോട്ടെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. ആശ വര്‍ക്കറാണ് മരിച്ച സരള. മക്കള്‍: അക്ഷര, അവര്‍ണ.


ഉദുമയില്‍ ഓട്ടോറിക്ഷയിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഭര്‍തൃമതി കാറിടിച്ച് മരിച്ചു

Keywords : Udma, Car, Accident, Bus, Kasaragod, Death, Woman, Kokkal, Women dies in accident while on the way to home. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia