തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 22, 2015, 17:33 IST
കുറ്റിക്കോല്‍: (www.kasargodvartha.com 22/02/2015) തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുണ്യംകണ്ടം പട്ടികവര്‍ഗ കോളനിയിലെ ഓമന (27) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്കാണ് ഓമനയ്ക്ക് പൊള്ളലേറ്റത്. സംഭവ സമയത്ത് വൃദ്ധയായ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മക്കള്‍ മൂന്ന്‌പേരും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയിരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഓമന പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഓമനയുടെ ശരീരത്തിലെ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെറുപ്പത്തിലേ തിരുവനന്തപുരം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചെങ്കിലും കുറച്ചുകാലത്തിന് ശേഷം അയാള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഉത്തരേന്ത്യയില്‍നിന്നും പണിക്ക് വന്ന ഒരു യുവാവിനോടൊപ്പമാണ് ഓമന താമസിച്ചിരുന്നത്. അയാളും കുറച്ച് നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയത് ഓമനയെ മാനസികമായി തളര്‍ത്തിയിരുന്നു.
മക്കള്‍: രാധിക, രേശ്മ, രാഹുല്‍ (മൂവരും കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്).