city-gold-ad-for-blogger

അവിവാഹിതയായ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; കുട്ടി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2016) അവിവാഹിതയായ ആദിവാസി യുവതി ഓട്ടോ റിക്ഷയില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു. എണ്ണപ്പാറ മലയാറ്റുകര കോളനിയിലെ വെള്ളച്ചിയുടെ മകള്‍ ബേബി (36)യുടെ കുഞ്ഞാണ് പ്രസവിച്ചയുടനെ മരിച്ചത്.

ചൊവ്വാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവരും വഴിയാണ് വാഹനത്തില്‍ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ പോലീസ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

പിന്നീട് ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

അവിവാഹിതയായ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; കുട്ടി മരിച്ചു

Keywords : Kanhangad, Death, Baby, Hospital, Treatment, Kasaragod, Auto-rickshaw, Baby, Women delivers in Auto Rikshaw, Child died, Women delivers in Auto Rikshaw, Child died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia