ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുപതുകാരിക്ക് ഓട്ടോയില്‍ സുഖപ്രസവം
Apr 24, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016 ) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. അഡൂര്‍ അത്തനടിയിലെ ഭര്‍തൃമതിയാണ് ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ഓട്ടോയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു പ്രസവം. ഓട്ടോഡ്രൈവര്‍ വാസു യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായി കഴിയുന്നു.

Keywords: Kasaragod, Auto Rickshaw, Youth, Travelling, Delivery, Adoor, Hospital, Driver, Mother, Child.