city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന് പൊതുപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നുവെന്ന് ജി എച്ച് എം കൂട്ടായ്മ

കാസര്‍കോട്: (www.kasargodvartha.com 16/05/2017) കാസര്‍കോട് നഗരസഭയിലെ 21ാം വാര്‍ഡില്‍ നടന്ന കുഴല്‍ക്കിണര്‍ നിര്‍മാണത്തിലെ ക്രമക്കേടിനും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിലെ അഴിമതിക്കുമെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ നഗരസഭയിലെ വനിതാകൗണ്‍സിലര്‍ വ്യാജപരാതി നല്‍കി കേസിലുള്‍പ്പെടുത്തിയതായി കാസര്‍കോട്ടെ അഴിമതിവിരുദ്ധ കൂട്ടായമയായ ജി എച്ച് എം ആരോപിച്ചു.

കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജി എച്ച് എം കൗണ്‍സിലര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചത്. ഇതിനുപുറമെ വനിതാകൗണ്‍സിലറും നഗരസഭാസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ നൈമുന്നീസക്കും കാസര്‍കോട് നഗരസഭാ ഭരണസമിതിക്കുമെതിരെ ജി എച്ച് എം കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന് പൊതുപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നുവെന്ന് ജി എച്ച് എം കൂട്ടായ്മ

അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന 21ാം വാര്‍ഡില്‍ രണ്ടരവര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ കുഴല്‍ക്കിണര്‍ നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച പൊതുപ്രവര്‍ത്തകനായ ഇസ്മാഈലിനെതിരെയാണ് വനിതാകൗണ്‍സിലര്‍ കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നഗരസഭാഭരണകാലത്ത് ആരംഭിച്ച കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് ഇസ്മാഈലിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തിയിരുന്നു.

ജി എച്ച് എമ്മിന്റെ അഡ്മിന്‍ പാനല്‍ എക്‌സിക്യൂട്ടീവംഗം കൂടിയായ ഇസ്മാഈല്‍ ഇതേ വാര്‍ഡില്‍ 20 സെന്റീമീറ്റര്‍ കനത്തില്‍ നിര്‍മിക്കേണ്ട കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് ഒരാഴ്ച മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയത്. പദ്ധതി പൂര്‍ത്തിയാക്കാത്തതിന്റെ രണ്ടാംവാര്‍ഷികം കേക്ക് മുറിച്ച് കൊണ്ട് നഗരസഭയില്‍ ആഘോഷിക്കുമെന്ന് ജി എച്ച് എം മുന്നറിയിപ്പ് നല്‍കിയതിനാലാണ് തിടുക്കപ്പെട്ട് പണി പൂര്‍ത്തിയാക്കിയത്.

കുഴല്‍കിണര്‍ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ നേരിട്ടും ഫോണിലൂടെയും വനിതാകൗണ്‍സിലറെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജി എച്ച് എം ആരോപിച്ചു. കൗണ്‍സിലറുടെ സഹോദരനാണ് ബിനാമിയായി കുഴല്‍കിണര്‍ നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തതെന്ന് പിന്നീട് വ്യക്തമായി. ഒരു ടാങ്ക് നിറയാന്‍ അഞ്ചുമണിക്കൂര്‍ വരെ സമയമെടുക്കുന്നു. സ്ഥാപിച്ച മോട്ടോര്‍ പഴയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കുടിവെള്ളം അതിരൂക്ഷമാവുകയും വിവിധ സംഘടനകള്‍ വെള്ളം വിതരണവുമായി രംഗത്തുവരികയും ചെയ്ത അവസരത്തിലാണ് നഗരസഭയുടെ ഈ കൊള്ള. കവലയില്‍ ഇരിക്കുകയായിരുന്ന ഇസ്മാഈല്‍ അവിടെ ആ സമയത്തു സഹോദരനോടൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കൗണ്‍സിലറോട് പദ്ധതിയുടെ പേരും ചിലവാക്കിയ തുകയും ചോദിച്ചു. കോണ്‍ക്രീറ്റ് റോഡ് വിഷയം വിജിലന്‍സിനെ അറിയിച്ചതിലെ അമര്‍ഷം മൂലം ഇനിയിതിനെ കുറിച്ച് ചോദിച്ചാല്‍ സ്ത്രീപീഡനത്തിന് കേസ് കൊടുക്കുമെന്നും വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും നൈമുന്നീസ ഭീഷണിപ്പെടുത്തി.

നിലവിലെ കൗണ്‍സിലര്‍ കെ എം അബ്ദുര്‍ റഹ് മാന്റെയും വനിതാ കൗണ്‍സിലറുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തി സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത് കെട്ടിച്ചമച്ച പരാതിയാണ് എന്നതിന്റെ തെളിവെന്നോണം കൗണ്‍സിലറും യുവാവും തമ്മില്‍ സംസാരിക്കുന്ന ഓഡിയോ നവമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ജിഎച്ച് എം അഴിമതി വിരുദ്ധ സംഘടനയുടെ അംഗങ്ങളെ വക്തിഹത്യാ പീഡനം പോലുള്ള കേസുകളില്‍ പെടുത്താന്‍ നേരത്തെയും ശ്രമം ഉണ്ടായിരുന്നു. രണ്ടു സ്ത്രി കൗണ്‍സിലര്‍മാരെ കരുവാക്കി കൊണ്ടാണ് അണിയറ ശില്‍പികള്‍ കരുക്കള്‍ നീക്കുന്നത്. കാസര്‍കോട്് ജില്ലയിലെ കോടികളുടെ ക്രമക്കേടുകളാണ് ജി എച്ച് എം കാസര്‍കോട്് എന്ന സംഘടന പുറത്ത് കൊണ്ട് വന്നത് . ഭവനപുനരുദ്ധാരണ പദ്ധതിതിയില്‍ 18 ഓളം പേരുകള്‍ വെട്ടി മാറ്റി സ്വന്തക്കാരെ തിരുകികയറ്റിയ കേസ് വിജിലന്‍സ് അന്വേഷണത്തിലാണ്. ഭവനനിര്‍മാണ പദ്ധതിയിലും അഴിമതി നടത്തിയതിന് കേസുണ്ട്.

മുട്ടക്കോഴി വിതരണം നടത്താന്‍ പണം വാങ്ങി വഞ്ചിച്ചതായി കണ്ടെത്തി പണം തിരിച്ചു കൊടുത്തു. ഇങ്ങനെ ജിഎച്ച് ്എമ്മിന്റെ നേതൃത്വത്തില്‍ പുറത്തു കൊണ്ട് വന്ന പരാതികളില്‍ നൈമുന്നിസ അടക്കം കാസര്‍കോട്് നഗരസഭയുടെ ഭരണസമിതി അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. നൈമുന്നിസയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി പ്രതിപക്ഷ അംഗങ്ങള്‍ പ്രത്യേക്ഷ സമരത്തിലും കൗണ്‍സില്‍ യോഗം പോലും കൂടാന്‍ പറ്റാത്ത അവസ്ഥയിലുമാണെന്ന് ജി എച്ച് എം ഭാഗവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി കാസര്‍കോട് നഗരസഭയിലെ അഴിമതികള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ജി എച്ച് എം അഡ്മിന്‍ പാനല്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഇസ്മാഈലിനെതിരെ കള്ളേക്കസ് നല്‍കിയ കൗണ്‍സിലര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നുവന്നു കഴിഞ്ഞു. ഇസ്മാഈല്‍ മനുഷ്യാവകാശ ലംഘനത്തിന് പരാതി നല്‍കുകയും വിഡിയോയും ഓഡിയോ ക്ലിപ്പുകളും കൈമാറുകയും ചെയ്യും.

അഴിമതികള്‍ ചോദ്യം ചെയ്താല്‍ വ്യാജ പരാതി നല്‍കുന്ന പ്രവണതക്കെതിരെ ബഹുജനസദസ്സ് നടത്താനും തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീലിനെ സന്ദര്‍ശിച്ച് നഗരസഭയിലെ കാര്യങ്ങള്‍ അറിയിക്കാനും തെളിവ് നല്‍കാനും ജി എച്ച് എം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി എച്ച് എം ഭാരവാഹികളായ ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്ത് വയല്‍. സാദിഖ് പള്ളിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Vigilance, Case, Woman, Corruption, Fake, Youth, G H M, Women councilor threatening GHM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia