കാമുകിയോടുള്ള ബന്ധം എതിര്‍ത്ത ഭാര്യയെ കൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം: അമ്മയെ ഇല്ലാതാക്കിയ അച്ഛന്‍ ജയിലിലായതോടെ രണ്ട് മക്കളെ സംരക്ഷിക്കുന്നത് സാലി മോന്‍ ജോസഫ് - ജ്യോതി ദമ്പതികള്‍; അഭിനന്ദനവുമായി വനിതാ കമ്മീഷന്‍
Oct 13, 2019, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2019) ഭാര്യയെ കൊന്ന് പുഴയില്‍ കെട്ടി താഴ്ത്തിയതോടെ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നത് സാലി - ജ്യോതി ദമ്പതികള്‍. അമ്മയെ നഷ്ടപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ തീര്‍ത്തും അനാഥരായ ഇവരുടെ രണ്ട് മക്കളെ സാലിയും ജ്യോതിയും സംരക്ഷിക്കുകയായിരുന്നു.
കുട്ടികളെ അമ്മയുടെ ബന്ധുക്കള്‍ നാട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനം തുടരുന്നതടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും കമീഷന്‍ ഇടപെട്ട് നല്‍കുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് മൃതദേഹം കണ്ടെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു. എസ്‌ഐ വാസുദേവനും കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Women, father, Jail, visit, Xomen commission, Shahida kamal, Family, Women commission member Shahida Kamal visited murdered Prameela's children
കാസര്‍കോട്ടെത്തിയ വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ കുട്ടികളെ സന്ദര്‍ശിച്ചു. ഷാഹിദാ കമാലിന്റെ നാടായ കൊല്ലം സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വ്യക്തിപരമായ സന്തോഷത്തിനും സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന കാലത്ത് ഒരു രക്ത ബന്ധവുമില്ലാത്ത രണ്ടു കുട്ടികളുടെ സംരക്ഷണം സ്വമേധയാ ഈ ദമ്പതികള്‍ ഏറ്റെടുത്തത് മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.
കുട്ടികളുടെ മനസില്‍ അമ്മയെ പറ്റി മോശം ചിത്രമാണ് പിതാവ് നല്‍കിയിരിക്കുന്നതെന്നും അത് മാറ്റിയെടുക്കുന്നതിന് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ടതുണ്ടെന്നും സാലി, ജ്യോതി ദമ്പതികള്‍ കമ്മീഷനോട് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പുനല്‍കി.