മധ്യവയസ്‌കയെ മകന്റെ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിച്ചു
Apr 15, 2012, 11:20 IST
കാസര്‍കോട്: മധ്യവയസ്‌കയെ മകന്റെ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കുമ്പള ബിനാമി കോളനിയിലെ മുഹമ്മദിന്റെ ഭാര്യ സാറയെയാണ്(40) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ഭാര്യയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് വീടുകയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മകന്റെ ഭാര്യയെ വിവാഹ മോചനം ചെയ്തുകൊടുക്കണമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടംപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
Keywords: Women, Attacked, Kumbala, Kasaragod