city-gold-ad-for-blogger

വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ മാല കവര്‍ന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറസ്റ്റില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/04/2015) വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇളമ്പച്ചി തെക്കുമ്പാട്ടെ നാരായണന്റെ ഭാര്യ പുഷ്പയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലാണ് പയ്യന്നൂര്‍ വെള്ളൂര്‍ തെരുവിലെ പി.കെ. സുധ (42) യെയാണ് ചന്തേര അഡീഷണല്‍ എസ്.ഐ. വി. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

നാരായണന്റെ വീട്ടില്‍ നിന്നും ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെയാണ് സ്വര്‍ണ മാല മോഷണം പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് അയല്‍വാസിയായ യുവതിയെ സംശയം തോന്നി പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മോഷണകുറ്റം സമ്മതിച്ച ഇവര്‍ മാല ഒരു ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് ധനകാര്യസ്ഥാപനത്തില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണമാല കണ്ടെടുത്തു. കവര്‍ച്ച നടന്ന വീട്ടിലെ ഗ്യാസ് തുറന്നുവിട്ട് വീട്ടുകാരെ അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുധയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ്ജയിലിലടച്ചു.
വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ മാല കവര്‍ന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു

Keywords:  Kasaragod, Kerala, Trikaripur, arrest, Police, Youth, Jail, Kanhangad, Court, Gas, Robbery, Women arrested for Robbery.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia