ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ സ്ത്രീകളും കുട്ടികളും കുടുങ്ങിയത് അര മണിക്കൂർ
Aug 14, 2016, 15:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 14/08/2016) ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ സ്ത്രീകളും കുട്ടികളും കുടുങ്ങിയത് ബന്ധുക്കളെ ഭീതിയിലാക്കി. ഞായറാഴ്ച വൈകിട്ട് നാലരയോടെ വിദ്യാനഗറിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം.
ഫ്‌ളാറ്റിലെ താമസക്കാര്‍ മുകളില്‍ പോകാന്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. പൊടുന്നനെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ലിഫ്റ്റില്‍ കയറിയിരുന്നില്ല. സമയം കഴിഞ്ഞിട്ടും ലിഫ്റ്റ് മുകളിലെത്താത്തതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചെങ്കിലും ഒന്നു ചെയ്യാനാവാത്ത സ്ഥിതിയിലായിരുന്നുവെന്ന് താമസക്കാര്‍ പരാതിപ്പെട്ടു.
ഒടുവില്‍ ഇവരുടെ ബന്ധുക്കള്‍ തന്നെ എത്തി ലിഫ്റ്റിന്റെ വാതില്‍ തള്ളി തുറന്ന് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. അത്യാധുനിക രീതിയിലുള്ള ഫ്‌ളാറ്റിലെ ലിഫ്റ്റാണ് തകരാറിലായത്.
Keywords : Kasaragod, Vidya Nagar, Women, Flat, Lift, Sunday.