യുവതിയുടെ മുഖത്ത് ചെരുപ്പ് കൊണ്ടടിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്
Apr 5, 2017, 09:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2017) യുവതിയുടെ മുഖത്ത് ചെരുപ്പുകൊണ്ടടിച്ച സംഭവത്തില്‍ രണ്ടംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു. മൂവാരിക്കുണ്ട് ഗിരീഷിന്റെ ഭാര്യ മഞ്ജുവിന്റെ പരാതിയില്‍ രാജേഷ്, രൂപേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
തന്റെ പറമ്പിലൂടെ വാഹനം ഓടിച്ചു പോകരുതെന്ന് മഞ്ജു രാജേഷിനെയും രൂപേഷിനെയും അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ വാഹനം കൊണ്ടുപോകുകയും ഇതിനെതിരെ മഞ്ജു പ്രതികരിച്ചപ്പോള്‍ രാജേഷും രൂപേഷും ചേര്‍ന്ന് മുടിക്കുകുത്തിപ്പിടിച്ച് ചെരുപ്പ് കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.

Keywords: Kasaragod, Kanhangad, Woman, Case, Complaint, Police, Beat, Shoe.