ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന യുവതിയുടെ സ്വര്‍ണവും പണവും വിവാഹവാഗ്ദാനം നല്‍കി ഭര്‍ത്താവിന്റെ സുഹൃത്ത് കൈക്കലാക്കിയതായി പരാതി
Dec 21, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/12/2016) ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന യുവതിയുടെ സ്വര്‍ണവും പണവും വിവാഹവാഗ്ദാനം നല്‍കി ഭര്‍ത്താവിന്റെ സുഹൃത്ത് കൈക്കലാക്കിയതായി പരാതി. ബളാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട്ടെ കരിത്താസ് ഭവന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സന്ധ്യ (32)യാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.
ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ഭര്‍ത്താവിന്റെ സുഹൃത്ത് മലപ്പുറം സ്വദേശി ത്വാഹ വിവാഹ വാഗ്ദാനം നല്‍കി തന്റെ ഒന്നര ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും കൈവശപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ത്വാഹക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗള്‍ഫിലായിരുന്ന സന്ധ്യ ഏപ്രില്‍ മാസത്തിലാണ് തിരിച്ച് വന്നത്. സന്ധ്യക്ക് ഒരു കുട്ടിയുണ്ട്.

Keywords: Kasaragod, Kerala, Friend, complaint, Police, case, Investigation, Woman's complaint against husband's friend.