അമ്മയും മകനും സഞ്ചരിച്ച ആക്ടിവ നിയന്ത്രണം വിട്ടു മറിഞ്ഞു; അമ്മ മരിച്ചു, മകന്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു
May 24, 2020, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2020) മകനൊപ്പം സഞ്ചരിക്കവേ ആക്ടിവ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഹനം ഓടിച്ച മകന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന സുജാത (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തര മണിയോടെ അടുക്കത്ത്ബയലില്‍ നിന്നും കാസര്‍കോട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.
സാരമായി പരിക്കേറ്റ സുജാതയെ ആദ്യം കാസര്‍കോട്ടും പിന്നീട് പരിയാരത്തും തുടര്‍ന്ന് കണ്ണൂര്‍ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ പൃഥ്വിരാജിനൊപ്പം ടൗണിലേക്ക് വരുമ്പോഴാണ് ആക്ടിവ നിയന്ത്രണം വിട്ട് മറിഞ്ഞത്. പൃഥ്വിരാജിനും പരിക്കേറ്റു. മരിച്ച സുജാതയുടെ ഭര്‍ത്താവ്: രവീന്ദ്രന്‍. പുഷ്പരാജ്, അഞ്ജലി എന്നിവരാണ് മറ്റു മക്കള്‍.

Keywords: Kasaragod, news, Kerala, Accident, Accidental Death, Death, hospital, Mother, Son, Women who died and her son escaped with injuries in road accident