ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും അടിച്ചിറക്കി
Jun 30, 2012, 11:24 IST
കാസര്‍കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും അടിച്ചിറക്കിയതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെരിയാട്ടടുക്കത്തെ അബ്ദുല്‍ ഖാദറിന്റെ മകള്‍ നസീലയെ (22) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് തെക്കില്‍ ഉക്കിലമ്പാടിയിലെ മുഹമ്മദ് ഷക്കീല്‍ അമ്മാവന്റെ മകള്‍ മറിയ, മകന്‍ സമദ്, ഷക്കീലിന്റെ മാതാവ് ആയിഷ, പിതാവ് ഷെരീഫ്, ബന്ധു ഷാഹിന എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് അടിച്ചിറക്കിയെന്നാണ് ആശുപത്രിയില്‍ കഴിയുന്ന നസീല പറയുന്നത്.
ആറുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. 11 മാസം മുമ്പ് നസീലയ്ക്ക് തലക്ക് മുഴ ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് അസുഖം ഭേദമായിരുന്നു. ഇതിനിടയില്‍ വീണ്ടും തലയ്ക്ക് മുഴ കണ്ടെത്തിയതോടെ ഭര്‍തൃവീട്ടുകാര്‍ നസീലയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും താക്കോലും മറ്റും പിടിച്ചു വാങ്ങി വീട്ടില്‍ നിന്ന് അടിച്ചിറക്കുകയും ചെയ്തുവെന്നാണ് പരാതി. കൈപിടിച്ച് തിരിച്ച് മര്‍ദ്ദിച്ചുവെന്നാണ് നസീല പറയുന്നത്.

Keywords: Kasaragod, General-hospital, Assault, Woman