city-gold-ad-for-blogger

ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു; വൃക്ക നല്‍കാന്‍ മാതാവ് തയ്യാര്‍, പക്ഷേ നിങ്ങളുടെ സഹായം വേണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.09.2019) ഇരുവൃക്കകളും തകരാറിലായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. പുല്ലൂര്‍ ഉദയനഗറിലെ കൃഷ്ണകൃപയില്‍ അജീഷിന്റെ ഭാര്യ പ്രീതി(29)യാണ് ചികിത്സയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നത്. ഇരുവൃക്കകളും തകര്‍ന്ന പ്രീതി ഇപ്പോള്‍ മംഗളൂരുവില്‍ ഡയാലിസിസ് ചെയ്ത് വരികയാണ്. പ്രീതിയുടെ അമ്മ ബന്തടുക്കയിലെ ഇന്ദിരാവതി വൃക്ക നല്‍കാന്‍ തയ്യാറാണ്.

വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ്ക്ക് ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ നിര്‍ദ്ധന കുടുംബത്തിന് ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇപ്പോള്‍ തന്നെ മൂന്ന് ലക്ഷത്തോളം രൂപ ഡയാലിസിസിനും മരുന്നിനുമായി ചെലവായിക്കഴിഞ്ഞു. യുവതിക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം ഇപ്പോള്‍ സുമനസുകളുടെ സഹായം തേടുകയാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: Preethi N, Kerala Gramin Bank, A/c No: 40420100013884, IFSC code : KLGB0040420, Bandadka Branch. ബന്ധപ്പെടാനുള്ള നമ്പറുകള്‍: 9447089602, 9847857711, 9544354592

ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു; വൃക്ക നല്‍കാന്‍ മാതാവ് തയ്യാര്‍, പക്ഷേ നിങ്ങളുടെ സഹായം വേണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kanhangad, helping hands, Needs help, Treatment, Woman need your help
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia