ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് ഗുരുതരം
Aug 8, 2015, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 08/08/2015) ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പള മല്ല്യങ്കര ഹൗസിലെ ലളിത (39) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടമുണ്ടായത്. കുമ്പളയില്‍നിന്നും കാസര്‍കോട്ടേക്കുവന്ന ബസില്‍ യാത്രക്കാരിയായ ലളിത കറന്തക്കാട് ഉമാ നേഴ്‌സിംഗ് ഹോമിനടുത്ത് ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നു.
ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് വിലാസം ലഭിച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords: Kasaragod, Kerala, Accident, Injured, hospital, Youth, Bus, Woman injured in accident.
Advertisement: