യുവതിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
Jul 10, 2018, 22:11 IST
കുമ്പള: (www.kasargodvartha.com 10.07.2018) യുവതിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. മഞ്ചേശ്വരം അരിമല സ്വദേശി ഫാത്വിമത് ഷഹാന (28)യാണ് പരാതിയില്‍ ഭര്‍ത്താവും ബന്ദിയോട് ഷിറിയ സ്വദേശിയുമായ മുസമ്മില്‍, മുസമ്മിലിന്റെ മാതാവ്, പിതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2009 ലാണ് ഇരുവരുടേയും വിവാഹം നടന്നത്. 100 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും വിവാഹസമയം സ്ത്രീധനമായി നല്‍കിയിരുന്നതായി ഷഹാന പറയുന്നു. നാലും, ആറരയും വയസുള്ള രണ്ടു പെണ്‍ മക്കളുള്ള തന്നെ ഭര്‍തൃവീട്ടുകാര്‍ നിരന്തരമായി മാനസികമായും, ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
ഭര്‍ത്താവും, ഭര്‍തൃമാതാവ് ആയിഷയും ഭര്‍തൃ സഹോദരി റുക്‌സാനയും ചേര്‍ന്ന് നിരന്തരം മര്‍ദിക്കുന്നതിനെ തുടര്‍ന്ന് പല തവണ തന്റെ വീട്ടിലേക്കു പോയിട്ടുണ്ടെന്നും ഷഹാന പറഞ്ഞു. തലക്കു ചിരവ കൊണ്ട് അടിയേല്‍ക്കുകയും, വയറിനു ചവിട്ടേല്‍ക്കുകയും ചെയ്തപ്പോള്‍ അത് ചോദ്യം ചെയ്തതിന്റെ പേരിലാണ് നീ ഇനി ജീവിക്കേണ്ട എന്നു ആക്രോശിച്ചു മണ്ണെണ്ണ ഒഴിച്ച് തീവെച്ചതെന്നാണ് ഷഹാനയുടെ പരാതി. കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ഷഹാന.
Related News:
ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി; യുവതി പൊള്ളലേറ്റ് ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumba, Kasaragod, Case, Housewife, Burning attack, Injured woman