മഴയില്‍ പാലത്തിലുണ്ടായ കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
Jul 22, 2018, 10:52 IST
പാണത്തൂര്‍: (www.kasargodvartha.com 22.07.2018) മഴയില്‍ പാലത്തിലുണ്ടായ കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്ക്. പനത്തടി പഞ്ചായത്തിലെ കമ്മാടി കോളനിയിലെ ലക്ഷ്മിക്കാണ് പരിക്കേറ്റത്. കമ്മാടി താഴത്തെ കോളനിയില്‍ നിന്നു പത്തുകുടിയിലേക്കു പോകുന്ന റോഡില്‍ തോടിനു കുറുകെ പൈപ്പ് ഉപയോഗിച്ചു നിര്‍മിച്ച പാലത്തില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ലക്ഷ്മി കുഴിയില്‍ വീഴുകയായിരുന്നു.
നടന്നു പോകവേ പാലത്തിലെ മണ്ണിനോടൊപ്പം ലക്ഷ്മി താഴേക്കു പതിച്ചു. കൂടെയുണ്ടായിരുന്നവരാണ് കുത്തിയൊലിച്ചു പോകുന്ന തോട്ടിലെ മലവെള്ളത്തില്‍ വീഴാതെ ലക്ഷ്മിയെ രക്ഷപ്പെടുത്തിയത്. മൂന്നു വര്‍ഷം മുമ്പ് തോട്ടിലെ മലവെള്ളത്തില്‍ വീണു സ്ത്രീ മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bridge, Injured, Accident, Panathur, Woman injured after falls in pit
< !- START disable copy paste -->