വീട് തകര്‍ന്ന് വീട്ടമ്മ ആശുപത്രിയില്‍
Nov 3, 2017, 12:48 IST
പൊയിനാച്ചി: (www.kasargodvartha.com 03/11/2017) വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. പൊയിനാച്ചി പറമ്പ് കോലാംകുന്നില്‍ ബേര്‍ക്കാകോട്ടെ വി. നളിനി (52)ക്കാണ് പരിക്കേറ്റത്. നളിനിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. നളിനിയുടെ തലയ്ക്കും ഇടതുകാലിനുമാണ് പരിക്കേറ്റത്.
മോന്തായം അമരുന്ന ശബ്ദം കേട്ട് നളിനി പുറത്തേക്കോടാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വീട് തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് തകര്‍ന്ന വീട്ടിനുള്ളില്‍ കുടുങ്ങിക്കിടന്ന നളിനിയെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. 15 വര്‍ഷം പഴക്കമുള്ള ഓടിട്ട വീടാണ് തകര്‍ന്നത്.
ചെമ്മനാട് പഞ്ചായത്ത് പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവര്‍ക്ക് വീട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെയും പണി പൂര്‍ത്തിയായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Poinachi, House, Housewife, Hospital, House collapsed, Chemnad panchayathu, woman injured after falling house