ബദിയഡുക്കയില്‍ 26 കാരിയെ അര്‍ദ്ധബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തി; പീഡനമാണെന്ന് സംശയം
Jun 16, 2015, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 16/06/2015) ബദിയഡുക്ക ഉക്കിനടുക്കയില്‍ 26കാരിയെ ബസ് ബസ്റ്റാന്‍ഡില്‍ അര്‍ദ്ധബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചൂരിദാറിന്റെ ടോപ്പ് മാത്രമായിരുന്നു വേഷം. പാന്റ് തൊട്ടടുത്ത് കീറിയനിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണ്‍വാടി അധ്യാപിക, ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരികള്‍ എന്നിവരുമെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
യുവതിയെ പീഡിപ്പിച്ചശേഷം ബസ് ബസ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയിക്കുന്നത്. ബസ് ബസ്റ്റാന്‍ഡില്‍ രക്തത്തില്‍ കുളിച്ച് കമിഴ്ന്ന് കിടക്കുന്നതായാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ചൂരിദാര്‍ ടോപ്പൊഴികെ ശരീരത്തില്‍ മറ്റ് വസ്ത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. യുവതി ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ബദിയഡുക്ക പോലീസ് ആരംഭിച്ചിട്ടുണ്ട്.
യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Keywords: Kasaragod, Kerala, Badiyadukka, Missing, Molestation, Blood, Woman found lying unconsciously in bus stand.
Advertisement: