യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 14, 2016, 13:21 IST
ഉദുമ: (www.kasargodvartha.com 14/09/2016) യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് അംബാപുരത്തെ വിനോദ് കുമാറിന്റെ ഭാര്യ സൗമ്യയുടെ (27) മൃതദേഹമാണ് ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കിണറ്റില്‍ കാണപ്പെട്ടത്. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. പുര്‍ച്ചെ യുവതിയെ കാണാത്തതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസും ഫയര്‍ഫോഴ്‌സുമെത്തി രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഏഴ് വര്‍ഷം മുമ്പാണ് വിനോദിന്റേയും സൗമ്യയുടെയും വിവാഹം നടന്നത്. കുട്ടികളുണ്ടാവാത്തതില്‍ സൗമ്യ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും പോലീസും പറഞ്ഞു. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. എരോല്‍ സ്വദേശിനിയാണ് മരിച്ച സൗമ്യ.
Keywords: Kasaragod, Uduma, Women, Well, Police, Fire Force, Postmortem, Family, Dead Body, Marriage.