നാലു ദിവസം മുമ്പ് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍
Aug 29, 2017, 16:21 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 29.08.2017) നാലു ദിവസം മുമ്പ് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ രാമന്‍- വത്സല ദമ്പതികളുടെ മകള്‍ മംഗള (43)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മംഗള കടലില്‍ ചാടിയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ത്രീയെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. ഭര്‍ത്താവ്: ബാലചന്ദ്രന്‍ കോട്ടിക്കുളം. ഏക സഹോദരന്‍ ഗണേഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Nellikunnu, Well, Woman found dead in well
Keywords: Kasaragod, Kerala, news, Death, Nellikunnu, Well, Woman found dead in well