വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jan 9, 2018, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2018) വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ നഫീസയുടെ മകള്‍ ജുനൈദ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് ജുനൈദയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഈ മാസം 13നാണ് വിവാഹ തീയ്യതി നിശ്ചയിച്ചിരുന്നത്. ഇതിനു ശേഷം ജുനൈദ സന്തോഷവതിയായിരുന്നുവെന്നും ജുനൈദയുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു വിവാഹനിശ്ചയമെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും പുറത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍ കുറ്റിയിട്ട നിലയില്‍ കണ്ടെത്തി.
വാതില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച് ഫയര്‍ഫോഴ്‌സെത്തി വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അബ്ദുല്‍ ഖാദറാണ് ജുനൈദയുടെ പിതാവ്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, suicide, Woman found dead in Room < !- START disable copy paste -->
പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഈ മാസം 13നാണ് വിവാഹ തീയ്യതി നിശ്ചയിച്ചിരുന്നത്. ഇതിനു ശേഷം ജുനൈദ സന്തോഷവതിയായിരുന്നുവെന്നും ജുനൈദയുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു വിവാഹനിശ്ചയമെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും പുറത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍ കുറ്റിയിട്ട നിലയില്‍ കണ്ടെത്തി.
വാതില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച് ഫയര്‍ഫോഴ്‌സെത്തി വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അബ്ദുല്‍ ഖാദറാണ് ജുനൈദയുടെ പിതാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, suicide, Woman found dead in Room