നീലേശ്വരത്ത് പ്രമുഖ കുടുംബത്തില്‍പ്പെട്ട 19 കാരി കാമുകനൊപ്പം ഒളിച്ചോടി
Aug 26, 2015, 13:30 IST
നീലേശ്വരം: (www.kasargodvartha.com 26/08/2015) പ്രമുഖ കുടുംബത്തില്‍പെട്ട പത്തൊമ്പതുകാരി കാമുകനോടൊപ്പം ഒളിച്ചോടിയ സംഭവം നീലേശ്വരത്ത് പുകയുന്നു. കഴിഞ്ഞ ദിവസമാണ് നീലേശ്വരത്തെ പ്രമുഖ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി കാമുകനൊപ്പം ഊരു ചുറ്റാന്‍ പോയത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്കി. ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും പുറംലോകമറിഞ്ഞാല്‍
കുടുംബത്തിന് നാണക്കേടാകുമെന്നും വീട്ടുകാര്‍ അറിയിച്ചതോടെ ഈ പരാതിയില്‍ കേസെടുത്ത കാര്യം പോലീസ് മറച്ചുവെക്കുകയായിരുന്നു. അതോടൊപ്പം പോലീസ് രഹസ്യമായി അന്വേഷണം തുടരുകയും ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തനിക്ക് വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും ചെയ്തു. മറ്റ് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ഒളിച്ചോടുമ്പോള്‍ വന്‍ വാര്‍ത്താപ്രാധാന്യം കിട്ടുകയും പ്രമുഖ കുടുംബത്തില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ അറിയുമ്പോള്‍ പോലീസ് മറച്ചുവെക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്ത മാനസികാടിമത്തമല്ലേയെന്നാണ് ജനങ്ങളുടെ ചോദ്യം.

Keywords : Nileshwaram, Kasaragod, Kerala, Eloped, Woman eloped with lover.
Advertisement:
Advertisement: